തെരുവ് നായക്കൂട്ടത്തിന്റെ പിടിയിൽ നിന്നും തലനാരിഴക്ക് രക്ഷപെട്ട് വിദ്യാർത്ഥി

തൃശൂർ: തൃശൂരിൽ സ്കൂൾ വിദ്യാർഥിക്ക് നേരെ പാഞ്ഞടുത്തു തെരുവുനായക്കൾ

ആക്രമണത്തിൽ നിന്ന് തലനാരിഴക്കാണ് വിദ്യാർത്ഥി രക്ഷപ്പെട്ടത്.തൃശ്ശൂർ വടക്കാഞ്ചേരി മാറാത്ത്കുന്നിലാണ് സ്കൂൾ വിദ്യാർത്ഥിയെ തെരുവുനായക്കൂട്ടം ഓടിച്ചത്. മാറാത്ത്കുന്ന് പാൽ സൊസൈറ്റിക്ക് സമീപം വെച്ച് ഇടവഴിയിലൂടെ പോകുന്നതിനിടെ വിദ്യാർത്ഥിയെ നായകൾ കൂട്ടം ചേർന്ന് ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.

ഉടൻ തന്നെ പ്രധാന റോഡിലൂടെ വിദ്യാർത്ഥി ഓടി.മറുവശത്തുള്ള വീട്ടിലേക്ക് ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ ബാഗും ഊരി താഴെയിട്ടു. ബാഗ് വീഴുന്നത് കണ്ടതോടെ നായക്കൂട്ടം പിന്തിരിഞ്ഞു. വിദ്യാർത്ഥി ഗേറ്റ് തുറന്ന് അകത്തേക്ക് കടക്കാൻ നോക്കുന്നതിനിടെ നായകൾ മറുവശത്തേക്ക് പോവുകയായിരുന്നു. 

സംഭവത്തിന് പിന്നാലെ വീട്ടമ്മ പുറത്തിറങ്ങി സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. നായകൾ മറ്റൊരു വശത്തേക്ക് പോയതാണ് വിദ്യാർത്ഥി വീണ്ടും ഇടവഴിയിലൂടെ പോയത്. പ്രദേശത്ത് കുറച്ചുനാളുകളായി തെരുവ് നായ്ക്കുള്ള ശല്യം രൂക്ഷമാണ്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !