സ്‌പെയിനിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ 100-ഓളം ആളുകൾ മരണപെട്ടതായി ഏറ്റവും പുതിയ റിപ്പോർട്ട്

സ്‌പെയിനിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ 100-ഓളം ആളുകൾ മരണപെട്ടതായി ഏറ്റവും പുതിയ റിപ്പോർട്ട്

മലാഗ;സ്‌പെയിനിൽ അടുത്തിടെയുണ്ടായ ഏറ്റവും വലിയ മിന്നൽ പ്രളയത്തിൽ നൂറോളം ആളുകൾ മരണപെട്ടതായി പുതിയതായി റിപ്പോർട്ടുകൾ,

നിരവധി പേരെ കാണാതായതായും.റെയിൽവേ പാളങ്ങളും റോഡുകളും പാലങ്ങളും തകർന്നതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. വലൻസിയയുടെ കിഴക്കൻ മേഖലയിൽ സർക്കാർ അടിയന്തര സേവനങ്ങൾ നൽകിയിരുന്നെങ്കിലും 62 പേരുടെ മരണം സ്ഥിരീകരിച്ചു. 

ക്യൂൻക നഗരത്തിൽ 88 വയസ്സുള്ള ഒരു സ്ത്രീയെയും മരിച്ച നിലയിൽ കണ്ടെത്തിയതായി കാസ്റ്റില്ല ലാ മഞ്ച മേഖലയിലെ കേന്ദ്ര സർക്കാർ ഓഫീസ് കൂട്ടിച്ചേർത്തു.ചൊവ്വാഴ്ചത്തെ മഴയെത്തുടർന്ന് മലാഗ മുതൽ വലൻസിയ വരെ വ്യാപിച്ചുകിടക്കുന്ന തെക്കൻ, കിഴക്കൻ സ്പെയിനിൻ്റെ വിശാലമായ ഭാഗങ്ങളിലാണ് കനത്ത മഴയെ തുടർന്ന് വെള്ളപൊക്കം ഉണ്ടായത്.

പലയിടങ്ങളിലും കുതിച്ചെത്തിയ പ്രളയ ജലം നിരവധി വാഹനങ്ങൾ ഒഴുക്കികൊണ്ട് പോയതായും നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും തകർത്തതായും റിപ്പോർട്ടുകൾ ഉണ്ട്.വിവിധ പ്രാദേശങ്ങളിലായി ഇപ്പോഴും ആയിരക്കണക്കിന് ആളുകൾ കുടുങ്ങി കിടക്കുന്നതായും റിപ്പോർട്ടുകൾ വരുന്നുണ്ട്..

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network