നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ സ്കൂട്ടർ വന്നിടിച്ച് അപകടം; രണ്ട് മരണം

തിരുവനന്തപുരം: കിളിമാനൂരിൽ നിർത്തിയിരുന്ന മിനി ലോറിയുടെ പിന്നിൽ ഇരുചക്രവാഹനം ഇടിച്ച് അപകടം.

രണ്ട് പേർ മരിച്ചു. പുലർച്ചെ രണ്ട് സംസ്ഥാന പാതയിൽ പുളിമാത്ത് ജംഗ്ഷനിലായിരുന്നു അപകടം. പുളിമാത്ത് പേഴുംകുന്ന് സ്വദേശികളായ രഞ്ജു (36), അനി(40) ആണ് മരിച്ചത്. പ്രദേശത്ത് കനത്ത മഴയുള്ള സമയത്താണ് അപകടം സംഭവിച്ചത്. മിനി ലോറി സംസ്ഥാന പാതയിൽ റോഡരികിൽ നിർത്തിയിരിക്കുകയായിരുന്നു.

ഈ ലോറിയിലേക്കാണ് രണ്ട് പേർ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടറിൻ്റെ മുൻവശം പൂർണമായി തകർന്നിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെയും പിന്നാലെ തിരുവനന്തപറം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. രണ്ട് പേരുടെയും മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !