മഹാകവി പി കുഞ്ഞിരാമൻ നായർ ഫൗണ്ടേഷൻ പുരസ്‌കാരം മുംബൈ മലയാളിക്ക്

കണ്ണൂർ: മഹാകവി പി കുഞ്ഞിരാമൻ നായർ ഫൗണ്ടേഷൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.


ഇന്നലെ കണ്ണൂരിൽ നടന്ന പത്രസമ്മേളനത്തിൽ ഫൗണ്ടേഷൻ സെക്രട്ടറി ചന്ദ്രപ്രകാശ് ആണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. മികച്ച കഥാപുസ്തകത്തിനുള്ള പുരസ്കാരം എഴുത്തുകാരൻ പ്രേമൻ ഇല്ലത്തിൻ്റെ ”അധിനിവേശ കാലത്തെ പ്രണയം’ എന്ന കഥാസമാഹാരത്തിന് ലഭിച്ചു. എൻബിഎസ് പ്രസിദ്ധീകരിച്ച പുസ്തകത്തിൻ്റെ മൂന്നാം പതിപ്പിനാണ് അവാർഡ് ലഭിച്ചത്.

പ്രശസ്ത കന്നഡ സാഹിത്യകാരനും നിരൂപകനുമായ 'കേശവ് മാലാഗി' ആമുഖമെഴുതിയ പുസ്തകം തർജ്ജിമ ചെയ്തത് പ്രമുഖ വിവർത്തകൻ കെ പ്രഭാകരൻ ആണ്. മഹാകവി പി കുഞ്ഞിരാമൻ നായരുടെ 119-ാം പിറന്നാൾ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഈ മാസം 27ന് കണ്ണൂർ കൂടാളിയിൽ നടക്കുന്ന കഥാകാരൻ ടി പത്മനാഭൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.'അധിനിവേശ പ്രണയം" ഇംഗ്ലീഷിലും അറബിയിലും വിവരണം നൽകിയിട്ടുണ്ട്.

മുംബൈ മലയാളിയായ പ്രേമൻ ഇല്ലത്ത് രചിച്ച നഗരത്തിൻ്റെ മാനിഫെസ്റ്റോ എന്ന നോവൽ കേരള സാഹിത്യ അക്കാദമിയിൽ നടന്ന ചടങ്ങിൽ എം. മുകുന്ദൻ, അക്കാദമി വൈസ് പ്രസിഡൻറും കഥാകൃത്തുമായ അശോകൻ ചരുവിലിൻ നൽകി പ്രകാശനം ചെയ്തത് ഈയിടെയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !