നർത്തകിയെ ഫ്ലാറ്റിൽ ബന്ദിയാക്കി ദിവസങ്ങളോളം പീഡിപ്പിച്ചു; ദമ്പതികൾ അറസ്റ്റിൽ

ആഗ്ര: ഇരുപത്തിയാറ്കാരിയായ നർത്തകിയെ ഫ്ലാറ്റിൽ ബന്ദിയാക്കി മൂന്നു ദിവസത്തോളം പീഡിപ്പിച്ച ഇവൻറ് മാനേജറും ഭാര്യയും അറസ്റ്റിൽ.

ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ യുവതിയാണ് ആഗ്രയിലെ ഫ്ലാറ്റിൽ വച്ച് പീഡിപ്പിച്ചത്. സംഭവത്തിൽ ഇവൻറ് മാനേജറായ വിനയ് ഗുപ്ത, ഭാര്യ മീര എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെ ഒരു നൃത്തപരിപാടിക്കു വേണ്ടിയാണ് വിനയ് ബന്ധപ്പെട്ടത്. ഈ മാസം എട്ടിന് യുവതിയെ തൻ്റെ ഫ്ലാറ്റിലേക്ക് കൊണ്ടുപോയി. അവിടെവച്ച് ഇയാളുടെ ഭാര്യ മീര, യുവതിക്ക് ലഹരിമരുന്ന് ചേർത്തു ചായ നൽകി.

ഉറക്കമുണർന്നപ്പോൾ താൻ ഒരു മുറിയിൽ കെട്ടിയിട്ട നിലയിലായിരുന്നെന്ന് യുവതി പൊലീസിനോട് പറഞ്ഞു. വിനയ് തന്നെ ബന്ദിയാക്കി മൂന്ന് ദിവസത്തോളം ബലത്സംഗം ചെയ്തെന്നും യുവതി ആരോപിച്ചു. കൂടുതൽ പണം സമ്പാദിക്കാൻ വേശ്യാവൃത്തിക്ക് വിനയ് പ്രേരിപ്പിച്ചെന്നും മറ്റു സ്ത്രീകളെയും ഇയാളെ വേശ്യാവൃത്തിക്ക് നിർബന്ധിച്ചിട്ടുണ്ടെന്നും യുവതി പൊലീസിനോട് പറഞ്ഞു.  

''വിനയ് ഗുപ്തയുടെ വീട്ടിൽനിന്നു യുവതി എങ്ങനെയോ രക്ഷപ്പെട്ട് താജ്ഗഞ്ച് പൊലീസ് സ്റ്റേഷനിൽ എത്തി, വെള്ളിയാഴ്ച പരാതി നൽകി. ഇതിൻ്റെ അടിസ്ഥാനത്തിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തു. ശനിയാഴ്ചയാണ് വിനയ് ഗുപ്തയെയും ഭാര്യയെയും അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്.''– ആഗ്ര അസിസ്റ്റൻ്റ് പൊലീസ് കമ്മിഷണർ സയ്യിദ് അരീബ് അഹമ്മദ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !