സംസ്ഥാനത്തെ പോളിടെക്‌നിക് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ അധികാരമുറപ്പിച്ച് എസ്എഫ്ഐ

കൊച്ചി: സംസ്ഥാനത്തെ പോളിടെക്‌നിക് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ അധികാരമുറപ്പിച്ച് എസ്.എഫ്.ഐ.

55 പോളിടെക്‌നിക്കുകളിൽ മത്സരങ്ങൾ നടന്നപ്പോൾ 46 ക്യാമ്പസുകളിലും എസ്എഫ്ഐ വിജയിച്ചു.തിരുവനന്തപുരം ജില്ലയിൽ തെരഞ്ഞെടുപ്പ് പൂർണ്ണമായപ്പോൾ വട്ടിയൂർകാവ് പോളിടെക്നിക്, കൈമനം വനിതാപോളിടെക്നിക്, നെയ്യാറ്റിൻകര പോളിടെക്നിക്, നെടുമങ്ങാട് പോളിടെക്നിക്, ആറ്റിങ്ങൽ പോളിടെക്നിക് തുടങ്ങി അഞ്ച് ഇടത്തും എസ്ഐ യൂണിയൻ വിജയിച്ചു.

കൊല്ലം ജില്ലയിൽ കൊട്ടിയം ശ്രീ നാരായണ പോളിടെക്‌നിക് കോളേജ്, എഴുകോണ്‌ട്ര ഗവൺമെൻ്റ് പോളിടെക്‌നിക് കോളേജ്, പത്തനാപുരം പോളിടെക്‌നിക് കോളേജ്, പുനലൂർ ഗവൺമെൻ്റ് പോളിടെക്‌നിക് കോളേജ് തുടങ്ങി ജില്ലയിലെ മുഴുവൻ കോളേജുകളിലും എസ്ഐഎഫ് വിജയിച്ചു. പത്തനംതിട്ടയിലും അഞ്ച് കോളേജുകളിലും വിജയം എസ്എഫ്ഐക്കാണ്. ഗവ. വെണ്ണിക്കുളം പോളിടെക്നിക്, ഗവ. വെച്ചൂച്ചിറ പോളിടെക്നിക്, ഗവ. മണക്കാല പോളിടെക്നിക്, ആറന്മുള ഐഎച്ച്ആർഡി പോളിടെക്നിക് കോളേജ് പബ്ലിഎസ്ഐ

കോട്ടയം ജില്ലയിൽ ഗവ. പാളിടെക്‌നിക് നാട്ടകം, ഗവ. പാളിടെക്‌നിക് കടുത്തുരുത്തി, ഗവ. പാളിടെക്‌നിക് തുടങ്ങിയിടത്തും വിജയം എസ്എഫ്ഐക്കാണ്. ഇടുക്കി ജില്ലയിൽ 4ൽ 4 കോളേജിലും എസ്എഫ്ഐ വിജയിച്ചു. പുറപ്പുഴ പോളിടെക്‌നിക്, നെടുങ്കണ്ടം പോളിടെക്‌നിക്, വണ്ടിപ്പെരിയാർ മുട്ടം പോളിടെക്‌നിക് കെഎസ്‌യുവിൽ നിന്ന് തിരിച്ചു പിടിക്കുകയായിരുന്നു.

എറണാകുളം ജില്ലയിൽ 4 കോളേജുകളിൽ 3 ഇടത്താണ് എസ്എഫ്ഐ യൂണിയൻ വിജയിച്ചത്. കളമശ്ശേരി ജനറൽ പോളിയിൽ യൂണിയൻ നിലനിർത്തിയപ്പോൾ കോതമംഗലം ചേലാട് പോളി, പെരുമ്പാവൂർ പോളി എന്നിവ തിരിച്ചു പിടിക്കാനായി. തൃശൂര് ജില്ലയിലെ ഗവ. പോളിടെക്‌നിക് കോളേജ് കുന്ദംകുളം, ഗവ. പോളിടെക്‌നിക് കോളേജ് കൊരട്ടി, ഗവ. വനിത പോളിടെക്‌നിക് കോളേജ് നെടുപുഴ, ശ്രീരാമ പോളിടെക്‌നിക് കോളേജ് തൃപ്രയാർ, ത്യാഗരാജാർ ഗവ. പോളിടെക്‌നിക് കോളേജ് ചേലക്കര കെഎസ്‌യുവിൽ നിന്നും തിരിച്ചുപിടിച്ചു.

പാലക്കാട് ജില്ലയിൽ ഗവ. പോളിടെക്‌നിക് കോളേജ് പാലക്കാട്, ഗവ. പോളിടെക്‌നിക് കോളേജ് കുഴൽമന്ദം കൂടാതെ എസ്എഫ്ഐ വിജയിച്ചു. മലപ്പുറം ജില്ലയിൽ ഗവ. പോളിടെക്‌നിക് കോളേജ് തിരൂരങ്ങാടി യുഡിഎസ്എഫിൽ നിന്നും എസ്എഫ്ഐ തിരിച്ചുപിടിച്ചു. വയനാട് ജില്ലയിലെ ഗവ. പോളിടെക്‌നിക് കോളേജ് മാനന്തവാടി, ഗവ. പോളിടെക്‌നിക് കോളേജ് മീനങ്ങാടി എന്നിങ്ങനെ 3എൽ 2 ഇടത്തും എസ്എഫ്ഐ വിജയിച്ചു.

കോഴിക്കോട് ജില്ലയിൽ ഗവ. വനിത പോളിടെക്‌നിക് കോളേജിൽ എസ്എഫ്ഐ വിജയിച്ചു. കണ്ണൂർ ജില്ലയിൽ കോറോം വനിതാ പോളിടെക്‌നിക് കോളേജ്, കണ്ണൂർ പോളി ടെക്‌നിക് കോളേജ്, ഇകെ നായനാർ മെമ്മോറിയൽ ഐഎച്ച്ആർഡി പോളിടെക്‌നിക് കോളേജ്, മട്ടന്നൂർ പോളിടെക്‌നിക് കോളേജ്, ആലക്കോട് നടുവിൽ പോളിടെക്‌നിക് കോളേജ് തുടങ്ങിയ ഇടങ്ങളിലും എസ്എഫ്ഐ യൂണിയൻ വിജയിച്ചു. കാസര് കോട് ജില്ലയിലെ ഗവ. പോളിടെക്‌നിക് കോളേജ് തൃക്കരിപ്പൂർ, നിത്യാനന്ദ പോളി കാഞ്ഞങ്ങാട്, കാസർകോട് ഗവ. പോളിടെക്‌നിക് കോളേജ് പെരിയ എന്നിങ്ങനെ ജില്ലയിലെ മുഴുവൻ കോളേജിലും എസ്എഫ്ഐ വിജയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !