കോഴിക്കോട്: റോഡ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ക്വാറി ഉടമയും സംഘവും സ്ത്രീകളും കുട്ടികളും ഉൾപ്പെട്ടവരെ മർദിച്ചതായി പരാതി.
കാരശ്ശേരി പഞ്ചായത്തിലെ ആദംപടി തോണിച്ചാൽ പ്രദേശത്ത് പ്രവർത്തിക്കുന്ന സെൽവ ക്രഷർ ആൻ്റ് മെറ്റൽസ് ഉടമ സൽവാനും കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരെയുമാണ് പരാതി ഉയർന്നിരിക്കുന്നത്. സെൽവ ക്രഷർ ആൻഡ് മെറ്റൽസിലേക്ക് ലോറി പോകുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർ പ്രദേശവാസിയായ നൗഷാദിൻ്റെ വീട്ടിൽ കയറി ഭാര്യ സെൽമ, ഒന്നര വയസുകാരനായ മകൻ മുഹമ്മദ് റയാൻ, മാതാവ് മൈമൂന, സഹോദരൻ സെക്കീർ, സെക്കീറിൻ്റെ ഭാര്യയും ഗർഭിണിയുമായ യുവതിയാണ് പരാതി നൽകിയത്. ഇവർ മുക്കം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.
ഇന്ന് ഉച്ചക്ക് 1.30ഓടെയാണ് സംഭവങ്ങളുടെ തുടക്കം. റോഡിൻ്റെ വീതി കുറവായതിനാലും പൊടി ശല്യവും കാരണം നാട്ടുകാരുടെ പരാതിയെ തുടർന്ന് ഒരു വർഷത്തോളമായി അടഞ്ഞു കിടന്നിരുന്ന ക്വാറി ഇന്ന് ഉടമകൾ തുറന്ന് പ്രവർത്തിക്കാൻ ശ്രമിക്കുകയും നാട്ടുകാരെ തടയുകയും ചെയ്തു. വീണ്ടും ക്വാറിയിലേക്ക് ലോഡ് എടുക്കാൻ എന്നിവ എന്നിവ തടയുന്നു.
ഈ സമയത്താണ് ക്വാറി ഉടമയും കൂട്ടാളികളും നൗഷാദിൻ്റെ വീട്ടിൽ കയറി ആക്രമിച്ചതെന്ന് പരാതി. അതേസമയം, റോഡ് വീതി കൂട്ടുന്നത് വരെ താൽക്കാലികമായി ആറ് മാസത്തേക്ക് പഞ്ചായത്ത് അനുമതി നൽകിയതിനെ തുടർന്ന് ഇന്ന് ക്രഷറിൽ പ്രവർത്തനം ആരംഭിച്ചതായി ക്വാറി ഉടമകൾ പറഞ്ഞു. അനുമതിയോടു കൂടി കൊണ്ടുപോവുകയായിരുന്ന ലോഡ് തടഞ്ഞതോടെ കാര്യം തിരക്കാൻ ചെന്നപ്പോൾ ഏതാനും പേര് തങ്ങളെ മർദിക്കുകയായിരുന്നു. തങ്ങളെ മർദ്ധിച്ചുവെന്നാരോപിച്ച് ക്വാറി ഉടമ സൽവാൻ, ലോറിഡ്രൈവർ എന്നിവർ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.