അയർലണ്ട്;ലെബനനിൽ നൂറുകണക്കിന് ഐറിഷ് സമാധാന സേനാംഗങ്ങൾ താമസിക്കുന്ന ആസ്ഥാനതേയ്ക്ക് റോക്കറ്റ് ആക്രമണം ഉണ്ടായതായി റിപ്പോർട്ടുകൾ.
ഐറിഷ് സമാധാന സേനയുടെ കാര്യാലയമായ ഷാംറോക്ക് ക്യാമ്പിലാണ് ആക്രമണം ഉണ്ടായത്. ഹിസ്ബുള്ളയുടെ നിയന്ത്രണത്തിലുള്ള ഗ്രാമങ്ങൾക്ക് സമീപമാണ് ഐറിഷ് സേനാ അംഗങ്ങൾ താമസിക്കുന്ന ആസ്ഥാനം,ഇസ്രായേലിൻ്റെ അതിർത്തിയിൽ നിന്ന് ഏകദേശം 7 കിലോമീറ്റർ അകലെയാണ് ഗ്രാമങ്ങൾ സ്ഥിതി ചെയ്യുന്നതെന്നും വന്നു പതിച്ച റോക്കറ്റ് റഷ്യൻ നിർമിതമാണെന്നും ഐറിഷ് ഡിഫൻസ് ഫോഴ്‌സിൻ്റെ ചീഫ് ഓഫ് സ്റ്റാഫ് മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തിൽ സേനാ അംഗങ്ങൾ എല്ലാവരും സുരക്ഷിതരാണെന്നും സമാധാന സേനയ്ക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ അന്താരാഷ്ട്ര നീതി ന്യായ വ്യവസ്ഥയ്ക്ക് എതിരാണെന്നും മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.വിഷയത്തിൽ ഐറിഷ് പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുമെന്ന് ഐറിഷ് ഭരണകൂടവും വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.