ഡൽഹി: രാജ്യത്ത് നടന്ന പ്രകൃതി ദുരന്തങ്ങളിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സഹായം അനുവദിച്ചു.
കേരളത്തിന് പ്രളയ സഹായമായി 145.60 കോടി രൂപ കേന്ദ്രം അനുവദിച്ചത്. മഹാരാഷ്ട്രയ്ക്ക് 1492 കോടിയും ആന്ധ്രയ്ക്ക് 1032 കോടിയും അനുവദിച്ചിട്ടുണ്ട്. ആസ്സാമിൻ 716 കോടി, ബിഹാറിന് 655 കോടി എന്നിങ്ങനെ പ്രഖ്യാപിച്ചു. 14 സംസ്ഥാനങ്ങൾക്കായി ആകെ അനുവദിച്ചത് 5858.60 കോടി രൂപയാണ്. കേരളത്തിന് സഹായം അനുവദിക്കില്ലെന്ന വിമർശനങ്ങൾക്കിടയിലാണ് പ്രഖ്യാപനം.
എന്നാൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന് വളരെ കുറഞ്ഞ തുക അനുവദിച്ചത്.സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ കേന്ദ്ര വിഹിതം ആണ്. ദേശീയ ദുരന്തനിവാരണ നിധിയിൽ നിന്നുള്ള അധിക സഹായത്തിൽ ഇപ്പോഴും തീരുമാനമായിട്ടില്ല. പ്രളയത്തിനുള്ള പ്രത്യേക സഹായമായല്ല, എല്ലാ വർഷവും കേന്ദ്ര സംസ്ഥാനങ്ങൾക്ക് നൽകേണ്ട ദുരന്തനിവാരണ ഫണ്ടിലേക്കുള്ള വിഹിതമാണ്. കഴിഞ്ഞ ദിവസം 675 കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു.
ഗുജറാത്ത്, മണിപ്പൂർ, ത്രിപുര തുടങ്ങിയ ദിവസങ്ങളിൽ കഴിഞ്ഞ ദിവസം ധനസഹായം പ്രഖ്യാപിച്ചത്.ഗുജറാത്തിന് 600 കോടി രൂപയും മണിപ്പൂരിന് 50 കോടി രൂപയും ത്രിപുരയ്ക്ക് 25 കോടി രൂപയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്നും ശക്തമായ മഴക്കെടുതിയും പ്രളയവും മണ്ണിടിച്ചിലും നേരിട്ട സംസ്ഥാനങ്ങളാണ്. അസ്സം, മിസോറാം, കേരളം, ത്രിപുര, നാഗാലാൻറ്, ഗുജറാത്ത്, ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇത്തവണ ശക്തമായ മഴയും പ്രളയവും മണ്ണിടിച്ചിലുമാണ് നേരിട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.