റിയാദ്: സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ ഫ്ലാറ്റിലുണ്ടായ സ്‌ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. ദമ്മാമിലെ അൽ നഖീൽ ഡിസ്ട്രിക്റ്റിൽ മൂന്നുനില കെട്ടിടത്തിലെ ഫ്ലാറ്റിലാണ് സ്ഫോടനമുണ്ടായത്.
അപകടത്തിൽ 20 പേർക്ക് പരിക്കേറ്റു. പാചകവാതകം ചോർന്നതാണ് സ്ഫോടനത്തിന് കാരണമായതെന്ന് പ്രാഥമിക വിലയിരുത്തൽ. ഫർണീഷ്ഡ് അപ്പാർട്ട്മെൻ്റുകൾ ഉള്ള കെട്ടിടത്തിലെ മൂന്നാം നിലയിലാണ് സ്ഫോടനം നടന്ന ഫ്ലാറ്റ്. ഉഗ്രസ്ഫോടനത്തോടെയുണ്ടായ തീ പിടുത്തത്തിൽ സ്ത്രീകൾക്ക് കുട്ടികൾക്കും 20 ഓളം പേർക്ക് പരിക്കേറ്റു. ഇവരിൽ മൂന്ന് പേർ ഗുരുതരാവസ്ഥയിലാണ്. പരിക്കേറ്റവരെ ചികിത്സക്കായി ആശുപത്രികളിലേക്ക് മാറ്റി.
സിവിൽ ഡിഫൻസ് വിഭാഗം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. സ്ഫോടനത്തിൽ ഫ്ലാറ്റിൻ്റെ ചുമരുകളും വീട്ടുപകരണങ്ങളും ചിതറിത്തെറിച്ചു. ഇവ പതിച്ച് സമീപത്തെ കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. പരിക്കേറ്റവരിൽ വിദേശികൾ ഉണ്ടെന്നാണ് സൂചന. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മരണപ്പെട്ടവരുടെ വിശദാംശങ്ങളും ഇപ്പോൾ ലഭ്യമായിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.