കല്‍പ്പാത്തി രഥോത്സവത്തിന്‍റെ പശ്ചാത്തലത്തിൽ നവംബര്‍ 15 ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു

പാലക്കാട്‌; കല്‍പ്പാത്തി രഥോത്സവത്തിന്‍റെ പശ്ചാത്തലത്തിൽ നവംബര്‍ 15 ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് നവംബര്‍ 15 ന് പാലക്കാട് താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.


മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ലെന്നും കളക്ടറുടെ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.നവംബർ 06 മുതൽ 16 വരെയാണു ഈ വർഷത്തെ കൽപാത്തി രഥോത്സവം. നവംബർ 7നാണു കൽപാത്തി രഥോത്സവത്തിന് കൊടിയേറുക. 13നാണ് ഒന്നാം തേരുത്സവം.
14നു രണ്ടാം തേരുത്സവവും 15ന് മൂന്നാം തേരുത്സവവും നടക്കും. 15ന് വൈകിട്ടാണു ദേവരഥസംഗമം. രഥോത്സവത്തിനു മുന്നോടിയായി ജില്ലാ ഭരണകൂടം അവലോകന യോഗം നടത്തി. പാലക്കാട് ജില്ലയിലെ കൽപാത്തി ഗ്രാമത്തിലെ ക്ഷേത്രത്തില്‍ എല്ലാ വര്‍ഷവും നടക്കുന്ന ഉത്സവമാണ് കൽപാത്തി രഥോത്സവം

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

മുടി വളരുന്ന അത്ഭുതരൂപം.. വിശ്വാസികളുടെ നിലയ്ക്കാത്ത പ്രവാഹം.. 𝕋ℍ𝔸ℕ𝕂𝔼𝕐 Church | തങ്കിപ്പള്ളി

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !