സംസ്ഥാനത്ത് ഏറ്റവും മികവ് പുലർത്തിയ ഭരണഭാഷാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഭരണത്തിൻ്റെ വിവിധ തലങ്ങളിൽ മലയാള ഭാഷയുടെ ഉപയോഗം സാർവ്വത്രികമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി സംസ്ഥാന ഗവൺമെൻ്റ് നൽകുന്ന ഭരണഭാഷാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് മികച്ച രീതിയിൽ ഭരണഭാഷാമാറ്റ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന വകുപ്പായി തിരഞ്ഞെടുക്കപ്പെട്ടത് ഹോമിയോപ്പതി വകുപ്പാണ്. മികച്ച ജില്ല പത്തനംതിട്ട ജില്ലയാണ്.ഉദ്യോഗസ്ഥർക്ക് ഏർപ്പെടുത്തിയിട്ടുള്ള ഭരണഭാഷാ സേവനപുരസ്ക്കാരം ക്ലാസ് I വിഭാഗത്തിൽ കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ കെ കെ സുബൈർ അർഹനായി.

ക്ലാസ് II വിഭാഗത്തിൽ കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസിലെ (ഹോമിയോപ്പതി) സീനിയർ സൂപ്രണ്ടായ വിദ്യാ പി കെ, ജഗദീശൻ സി (അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ, സബ് റീജിയണൽ സ്റ്റോർ, പടിഞ്ഞാറത്തറ, കെ എസ് ഇ ബിമിറ്റഡ്, വയനാട് എന്നിവരും, ക്ലാസ് III വിഭാഗത്തിൽ കോഴിക്കോട് ഹോമിയോപ്പതി ക്ലാർ ജില്ലാ മെഡിക്കൽ ഓഫീസർ സീനിയർ ശങ്കരൻ ജില്ലാ മെഡിക്കൽ ഓഫീസർ അസിസ്റ്റൻ്റ് സെക്ഷനായ പി ബി സിന്ധു എന്നിവർ അർഹരായി.

ക്ലാസ് III (ടൈപ്പിസ്റ്റ്/ കമ്പ്യൂട്ടർ അസിസ്റ്റൻ്റ്/ സ്റ്റെനോഗ്രാഫർ) വിഭാഗത്തിൽ തിരുവനന്തപുരം ജില്ലാ കളക്‌ട്രേറ്റിലെ യു ഡി ടൈപ്പിസ്റ്റായ ബുഷിറാ ബീഗം എൽ, തിരുവനന്തപുരം വിജിലൻസ് ആൻഡ് ആൻറി കറപ്‌ഷൻ ബ്യൂറോയിലെ സീനിയർ ഗ്രേഡ് ടൈപ്പിസ്റ്റായ സൂര്യ എസ് ആർ എന്നിവരും യഥാക്രമം ഒന്നും രണ്ടും സ്ഥാനത്തിന് അർഹരായി.

ഗ്രന്ഥരചനാ പുരസ്‌കാരത്തിന് കേരള സർവകലാശാലയിലെ പ്രൊഫസർ ആൻഡ് ഹെഡ് ആയ ഡോ. സീമാജേറോം അർഹയായി. നവംബർ 1ന് ഉച്ചയ്ക്കുശേഷം 3.30ന് സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നടക്കുന്ന മലയാള ദിന-ഭരണഭാഷാവാരാഘോഷത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !