തൃശൂർ: മുല്ലശ്ശേരി പറമ്പൻ തളി ക്ഷേത്രത്തിന് കിഴക്ക് കരുമത്തില്‍ ഹരിദാസൻ്റെ വീടിന് പിറകില്‍ പുലിയെ കണ്ടതായി വിവരം. റേഷൻ കട പരിസരത്തുള്ള ഈ വീട്ടില്‍ വാടകക്ക് താമസിക്കുന്ന ഐനിപ്പുള്ളി സനീഷും കുടുംബവുമാണ് പുലിയെ കണ്ടതായി പറയുന്നത്.
തിങ്കളാഴ്ച്ച രാത്രി എട്ടോടെ വീടിന് പിറകില്‍ കുട്ടിയെ കുളിപ്പിക്കുന്നതിനിടയില്‍ നായയുടെ കരച്ചില്‍ കേട്ട് നോക്കിയപ്പോഴാണ് പുലി നായയെ ആക്രമിച്ച് കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതായി കണ്ടതെന്ന് വീട്ടുകാർ പറഞ്ഞു.ഗോള്‍ഡൻ നിറത്തില്‍ ശരീരത്തില്‍ വരകളോട് കൂടിയ നീളൻ വാലുമുള്ള പുലിയെ തന്നെയാണ് കണ്ടതെന്നാണ് വീട്ടുകാർ പറയുന്നത്. പുലിയെ കണ്ടതായി പ്രചരിച്ചതോടെ പ്രദേശവാസികള്‍ ആശങ്കയിലും ജാഗ്രതയിലുമാണെന്ന് വാർഡ് അംഗം എൻ.എസ്. സജിത്ത് പറഞ്ഞു.
പുലിയുടെ ഇഷ്ട ഭക്ഷണമായ മുള്ളൻ പന്നിയുടെ പകുതി ഭക്ഷിച്ച ജഡം ചൊവ്വാഴ്ച്ച രാവിലെ കണ്ടെത്തിയത് പരിസരവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.