പുത്തൻവേലിക്കര: കുടുംബ പ്രശ്നത്തിന്റെ പേരില്‍ അപവാദ പ്രചാരണം നടത്തിയത് ചോദ്യം ചെയ്ത അയല്‍വാസികള്‍ തമ്മില്‍ തല്ലി.
ആലുവ പുത്തൻ വേലിക്കരയില്‍ 11ാം തിയതിയാണ് സംഭവം നടന്നത്.
അപവാദ പ്രചാരണം ചോദിക്കാൻ ചെന്നതോടെയാണ് അയല്‍വാസികള്‍ക്കിടയില്‍ അടിപൊട്ടിയത്.
സംഘർഷത്തില്‍ ഏർപ്പെട്ടവരില്‍ ഒരു സ്ത്രീ ഭിന്നശേഷിയുള്ള സ്ത്രീയാണ്. ഭിന്നശേഷിക്കാരിയായ യുവതിയുടെ ഭർത്താവാണ് തമ്മിലടിച്ചവരെ പിടിച്ച് മാറ്റി വിട്ടത്.
എന്നാല്‍ സംഭവം നടന്ന അതേ ദിവസം തന്നെ ഇയാളെ അയല്‍വാസിയുടെ മകനും സുഹൃത്തുക്കളും വെട്ടിപ്പരിക്കേല്‍പ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ ആറ് പേർക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
പുത്തൻ വേലിക്കര സ്വദേശി ബിപിന്, ദീപു, ദീപ്തി, കുഞ്ഞുമേരി എന്നിവർ ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തത്. പരസ്പരം വാക്കേറ്റത്തിനിടെ ഭിന്നശേഷിക്കാരിയായ സ്ത്രീയും അയല്‍വാസിയും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു.
ആക്രോശത്തോടെ മുടിയില്‍ അടക്കം ഇരുവരും പിടിച്ച് മർദ്ദനം ആരംഭിച്ചതോടെ ഒപ്പമുണ്ടായിരുന്ന യുവതികള്‍ പിടിച്ച് മാറ്റാനും ഇടയില്‍ മർദ്ദിക്കുകയും ആയിരുന്നു. ഭിന്നശേഷിക്കാരിയായ യുവതിയുടെ ഭർത്താവിന് വെട്ടേറ്റ സംഭവത്തിലാണ് പൊലീസ് കേസ് എടുത്തിട്ടുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.