വയനാട് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക നാമനിർദേശ പത്രികയില്‍ സ്വത്ത് വിവരങ്ങള്‍ മറച്ചുവച്ച സംഭവത്തില്‍ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നല്കി എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ്.
നാമനിർദ്ദേശ പത്രികയിലും, സത്യവാങ്മൂലത്തിലും പ്രസക്തമായ വിവരങ്ങള്‍ മനഃപൂർവം മറച്ചുവെച്ചെന്നാണ് പരാതി.നാഷണല്‍ ഹെറാള്‍ഡ് കേസിലെ ഓഹരികള്‍, സ്വത്തുക്കള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് പ്രിയങ്കയ്ക്ക് എതിരെയുള്ള കേസുകള്‍ രേഖപ്പെടുത്തിയിട്ടില്ല. നാഷണല്‍ ഹെറാള്‍ഡില്‍ സോണിയ ഗാന്ധിയുടെയും, രാഹുലിന്റെയും ഓഹരികള്‍ പരാമർശിക്കുന്നത് സൗകര്യപൂർവ്വം ഒഴവാക്കിയെന്നും പരാതിയില്‍ പറയുന്നു.
എന്നാല്‍ സ്വത്ത് വിവരങ്ങള്‍ താൻ മറച്ചുവച്ചിട്ടില്ലെന്നാാണ് പ്രിയങ്ക പറയുന്നത്. ഒന്നും മറച്ചുവച്ചിട്ടില്ല, സത്യവാങ്മൂലത്തില്‍ നല്കിയിട്ടുള്ളതാണ് വസ്തുത. നാമനിർദേശ പത്രിക വരണാധികാരി സ്വീകരിച്ചുവെന്നും പ്രിയങ്ക പ്രതികരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.