ചെന്നൈ: പട്ടിക്കുഞ്ഞുങ്ങൾ ചത്തതിന്റെ പേരിൽ ഭർത്താവ് കുറ്റപ്പെടുത്തിയതിൽ മനംനൊന്ത് പൊലീസ് ഉദ്യോഗസ്ഥ ജീവനൊടുക്കി.
ചെങ്കല്‍പ്പേട്ട് ഓള് വിമന്‍ പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ഡി ഗിരിജയാണ് മരിച്ചത്.കഴിഞ്ഞ ദിവസം രാത്രി കാഞ്ചീപുരത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുഗിരിജയുടെ ഭര്‍ത്താവ് ദിഗേശ്വരന് പൊലീസ് ഹെഡ് കോണ്‍സ്റ്റബിളാണ്. 20 വര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്. കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്ക് ഏഴു വർഷമായി ഒരു വളര്‍ത്തുനായയുണ്ട്. അടുത്തിടെ വളര്‍ത്തുനായ അഞ്ച് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കി. കഴിഞ്ഞദിവസം ഇതില്‍ രണ്ട് പട്ടിക്കുഞ്ഞുങ്ങള്‍ വീടിന് സമീപത്തെ അഴുക്കുചാലില്‍ വീണ് ചത്തു.
ഗിരിജയുടെ ശ്രദ്ധക്കുറവു കാരണമാണ് പട്ടിക്കുഞ്ഞുങ്ങള്‍ ചത്തതെന്ന് പറഞ്ഞ് ദിഗേശ്വരൻ ഭാര്യയെ കുറ്റപ്പെടുത്തി. ഫോൺ വിളിച്ച് ഭാര്യയെ ചീത്ത പറഞ്ഞു. ഇതിനുശേഷം ദിഗേശ്വരന് വീണ്ടും ഭാര്യയെ ഫോണില്‍വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.
ഇതോടെ ദിഗേശ്വരന് ബന്ധുക്കളെ വിവരമറിയിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ വീട്ടിലെത്തി പരിശോധിച്ചതോടെയാണ് ഗിരിജയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കാഞ്ചീപുരം കേസെടുത്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.