പ്രണയത്തിലായ മകളെ കൊലപ്പെടുത്താൻ മകളുടെ കാമുകന് ക്വട്ടേഷൻ നൽകി അമ്മ; മകൾക്ക് പകരം കൊലപ്പെടുത്തിയത് അമ്മയെ,

ലഖ്നോ: പ്രണയത്തിലായ മകളെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നല്‍കിയ അമ്മയെ വാടകക്കൊലയാളി കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ആഗ്രയ്ക്ക് സമീപം ഇറ്റായിലാണ് സംഭവം.

42കാരിയായ അല്‍ക്ക ദേവിയാണ് കൊല്ലപ്പെട്ടത്.  മകളുടെ കാമുകൻ ആണെന്ന് അറിയാതെയാണ് വാടകക്കൊലയാളിയായ സുഭാഷ് (38) എന്നയാള്‍ക്ക് അമ്മ ക്വട്ടേഷൻ നല്‍കിയത്. ക്വട്ടേഷന്‍ ലഭിച്ച വിവരം സുഭാഷ് കാമുകിയെ അറിയിക്കുകയും തുടർന്ന് ഇരുവരും ചേർന്ന് അല്‍ക്കയെ കൊലപ്പെടുത്തുകയുമായിരുന്നു. 

സംഭവത്തില്‍ അല്‍ക്ക ദേവിയുടെ മകളായ 17 വയസുകാരിയെയും കാമുകൻ സുഭാഷിനെയും പൊലീസ് അറസ്റ്റ് ചെയ്തു. മകളുടെ പ്രണയത്തില്‍ അല്‍ക്ക ദേവി അസ്വസ്ഥയായിരുന്നു. നാണക്കേട് ഭയന്നാണ് അല്‍ക്ക മകളെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. 

കഴിഞ്ഞ സെപ്റ്റംബറിലാണ് മകളെ കൊലപ്പെടുത്താൻ വാടകക്കൊലയാളിയായ സുഭാഷ് സിങിനെ ക്വട്ടേഷൻ നല്‍കിയത്. സുഭാഷുമായുളള പ്രണയത്തിന് മുൻപ് പ്രദേശത്തെ മറ്റോരാളോടൊപ്പം മകള്‍ ഒളിച്ചോടിയിരുന്നു. പിന്നീട് മകളെ തിരികെ കൊണ്ടുവരികയായിരുന്നു. 

50,000 രൂപയാണ് അല്‍ക്ക സുഭാഷ് സിങിന് നല്‍കിയത്. എന്നാല്‍ ക്വട്ടേഷൻ കൊടുത്ത സുഭാഷ് സിങ് തന്നെയായിരുന്നു മകളുടെ കാമുകൻ എന്ന് അല്‍ക്കയ്ക്ക് അറിയില്ലായിരുന്നു. 

അമ്മയെ കൊലപ്പെടുത്തിയാല്‍ താൻ വിവാഹത്തിന് തയ്യാറാണെന്ന് മകള്‍ സുഭാഷിന് വാക്ക് നല്‍കി. തുടർന്ന് സുഭാഷ് അക്കയെ കൊലപ്പെടുത്തുകയായിരുന്നു. 

ഒക്‌ടോബർ ആറിനാണ് ജസ്രത്പുരിലെ വയലില്‍ നിന്ന് അല്‍ക്കയുടെ മൃതദേഹം കണ്ടെടുത്തത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അല്‍ക്കയുടെ മരണം കൊലപാതമാണെന്ന് കണ്ടെത്തിയത്.

പിന്നീട് പൊലീസ് സുഭാഷ് സിങിനെ പിടികൂടുകയും ചോദ്യം ചെയ്യലില്‍ സത്യം പുറത്തു വന്നു. ഇരുവരും കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !