ഇന്ന് അവരിവിടുന്ന് പോകില്ല', സ്ഥിരം നിര്‍ത്താത്ത ബസ് തടഞ്ഞ് വിദ്യാര്‍ത്ഥിനികള്‍, ഒടുവില്‍, മിഷൻ വിജയിച്ചു,

തൃശൂര്‍: കുന്നംകുളം സ്ഥിരമായി സ്റ്റോപ്പില്‍ നിർത്താതെ പോയ സ്വകാര്യ ബസ് തടഞ്ഞ് കോളേജ് വിദ്യാർഥിനികള്‍. കുന്നംകുളം അൻസാർ കോളജിലെ വിദ്യാർത്ഥിനികളാണ് തൃശൂർ -കോഴിക്കോട് റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസുകള്‍ തടഞ്ഞത്.

വിദ്യാർത്ഥിനികള്‍ക്ക് പിന്തുണയുമായി നാട്ടിലെ പൊതുപ്രവർത്തകരും ഉണ്ടായിരുന്നു. സ്റ്റോപ്പില്‍ നിര്‍ത്താതെ പോകുന്ന ബസുകള്‍ മൂലം വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് യാത്രക്കാര്‍ക്കും ഉണ്ടായ ദുരിതത്തിന് പിന്നാലെ കഴിഞ്ഞ ആഴ്ചയായിരുന്നു ബസ് തടഞ്ഞത്.

സംഭവത്തിന്റെ വിദ്യാർത്ഥികള്‍ തന്നെ പകര്‍ത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. വിദ്യാര്‍ത്ഥിനികള്‍ക്ക് പിന്തുണയുമായി പൊലീസും പൊതുപ്രവര്‍ത്തകരും എത്തുന്നതും. ഇങ്ങനെ പ്രതികരണ ശേഷിയുള്ളവരായി വളരണമെന്ന് അഭിനന്ദിക്കുന്നതും വീഡിയോയില്‍ ഉണ്ട്.

ഞങ്ങളെ തള്ളിയിട്ട് അവര് ഇവിടുന്ന് പോകില്ല എന്ന് വിദ്യാര്‍ത്ഥിനികള്‍ ഉറച്ചു പറയുന്നതടക്കം സോഷ്യല്‍ മീഡിയയില്‍ തരംഗമാണിപ്പോള്‍. ബസുകള്‍ നിർത്താതെ പോകുന്നത് മൂലം സ്ഥിരമായി വൈകി വീട്ടിലെത്തി തുടങ്ങിയതോടെയാണ് വിദ്യാർത്ഥിനികള്‍ പ്രതിഷേധവുമായി നിരത്തിലിറങ്ങിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !