ലഖ്നൗ: ഗാസിയാബാദ് ജില്ലാ കോടതിയില്‍ അഭിഭാഷകരും ജഡ്ജിയും തമ്മില്‍ സംഘർഷം. ബാർ അസോസിയേഷനിലെ ഒരു ഉദ്യോഗസ്ഥന്റെ കേസുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തില്‍ കലാശിച്ചത്.
അഭിഭാഷകരും ജഡ്ജിയും ഏറ്റുമുട്ടിയതോടെ ഗാസിയാബാദ് ജില്ലാ കോടതി സംഘർഷഭരിതമായി. സംഘർഷം രൂക്ഷമായതോടെ അഭിഭാഷകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജ് നടത്തി. സംഭവത്തില്‍ നിരവധി അഭിഭാഷകർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.പൊലീസും അഭിഭാഷകരും തമ്മിലും ഏറ്റുമുട്ടലുണ്ടായി. ഏറ്റുമുട്ടലിൻ്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കോടതി വളപ്പില്‍ നിന്ന് അഭിഭാഷകരെ ഒഴിപ്പിക്കാൻ പൊലീസ് ലാത്തി ചാർജ്ജ് നടത്തുന്നത് ദൃശ്യങ്ങളിലുണ്ട്. സംഘർഷത്തിനിടെ കോടതി മുറിയിലെ കസേരകള്‍ വലിച്ചെറിയുന്നതും കാണാം.
ജില്ലാ ജഡ്ജിയുമായി വാക്കുതർക്കം രൂക്ഷമായതോടെ നിരവധി അഭിഭാഷകർ ജഡ്ജിയുടെ ചേംബർ വളഞ്ഞു. തുടർന്ന് ജഡ്ജി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയ ശേഷം അഭിഭാഷകരെ സ്ഥലത്ത് നിന്ന് നീക്കുകയും ചെയ്തു.
പൊലീസ് ലാത്തി ചാർജിനെതിരെ രോഷാകുലരായ അഭിഭാഷകർ കോടതി പരിസരത്ത് പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് കോടതി സമുച്ചയത്തിലെ പൊലീസ് പോസ്റ്റ് നശിപ്പിക്കുകയും ചെയ്തു. ജഡ്ജിക്കെതിരെയും അഭിഭാഷകർ മുദ്രാവാക്യം വിളിച്ചു. സംഭവത്തെ തുടർന്ന് ബാർ അസോസിയേഷൻ യോഗം വിളിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.