ബാങ്കോക്ക്: എയർലൈൻ ജോലി വാഗ്ദാനം ചെയ്ത് 1.77 കോടി തട്ടിയെടുത്ത്, ഒടുവില്‍ പിടിക്കപ്പെടാതിരിക്കാൻ പ്ലാസ്റ്റിക് സർജറി ചെയ്ത് ബാങ്കോക്കിലേക്ക് രക്ഷപ്പെട്ട ചൈനീസ് യുവതി പിടിയില്‍.
ക്സി എന്ന വിളിപ്പേരുള്ള 30 വസ്സുകാരിയാണ് തായി ഇമിഗ്രേഷൻ പോലീസിന്റെ പിടിയിലായത്. രണ്ട് വർഷത്തിന് ശേഷമാണ് ഇവർ പോലീസിന്റെ പിടിയിലായത്.പതിവായി മുഖം മറച്ചുവരുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടർന്ന് അനധികൃത കുടിയേറ്റക്കാരാണെന്ന് സംശയിച്ചാണ് സമീപവാസികള്‍ പോലീസില്‍ വിവരമറിയിച്ചത്. തുടർന്ന് പോലീസ് യുവതിയെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയുമായിരുന്നു.
താമസ സ്ഥലത്ത് ഓണ്‍ലൈനായെത്തിയ ഭക്ഷണം വാങ്ങിക്കുന്നതിനിടെയാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്നുള്ള പരിശോധനയില്‍ ക്സിയുടെ കൈവശം സാധുതയുള്ള പാസ്പോർട്ടില്ലെന്ന് വ്യക്തമായി.
മാത്രമല്ല, കഴിഞ്ഞ 650 ദിവസമായി ഇവർ ഇവിടെ അനധികൃതമായി താമസിക്കുകയാണെന്നും വ്യക്തമായിട്ടുണ്ട്. 2022-ല്‍ ആണ് ഇവർ തായ്ലൻഡിലെത്തുന്നത്. വിശദമായ അന്വഷണത്തിലാണ് തട്ടിപ്പിൻറെ പിന്നാമ്പുറ കഥകള്‍ വെളിവായത്.
2016-നും 2019-നും ഇടയിലാണ് ഇപ്പോള്‍ അറസ്റ്റിന് ആസ്പദമായ കുറ്റകൃത്യത്തില്‍ യുവതി ഏർപ്പെട്ടതെന്നാണ് പോലീസ് പറയുന്നത്. പ്രമുഖ വിമാനക്കമ്പിനികളുമായി ബന്ധമുള്ളയാളാണ് താനെന്ന് വിശ്വസിപ്പിച്ച് ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. ചൈനയിലുള്ള ആറ് പേരില്‍നിന്നായി .77 കോടി തട്ടിയെടുത്തുവെന്നാണ് കേസ്. തട്ടിപ്പിന് ഇരയായവരില്‍ പ്രതിയുടെ അർധസഹോദരിയുമുണ്ട്.
തട്ടിപ്പിന് ശേഷം ഇവർ മുഖം പ്ലാസ്റ്റിക് സർജറി നടത്തുകയും ബാങ്കോക്കിലേക്ക് മുങ്ങുകയുമായിരുന്നു. കെസിക്കെതിരേ ഇന്റർപ്പോള്‍ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. പ്രതിയെ ചൈനയ്ക്ക് കൈമാറും മുസ് ഇവർക്കെതിരേ വിസാ ലംഘനക്കേസടക്കം ചുമത്താനും അധികൃതർ ഒരുങ്ങുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.