ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമം പാമ്പ് ഭീതിയില്‍. മൂന്ന് ദിവസത്തിനിടെ വ്യത്യസ്ത സംഭവങ്ങളിലായി അഞ്ചുപേര്‍ക്കാണ് പാമ്പ് കടിയേറ്റത്. ഇതില്‍ മൂന്ന് പേര് മരിക്കുകയും രണ്ടു പേര് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലുമാണ്.
ഉത്തര്‍പ്രദേശിലെ ഹാപൂര്‍ ജില്ലയിലെ ഗഢ് മുക്തേശ്വര്‍ താലൂക്കിലെ സദര്‍പൂര്‍ ഗ്രാമമാണ് ഭീതിയില്‍ കഴിയുന്നത്. ഒക്ടോബര്‍ 20നാണ് സംഭവങ്ങളുടെ തുടക്കം. അന്ന് വീട്ടില്‍ നിലത്ത് കിടന്ന് ഉറങ്ങുമ്പോള്‍ ഒരു സ്ത്രീയ്ക്കും അവരുടെ രണ്ട് കുട്ടികള്‍ക്കുമാണ് പാമ്പ് കടിയേറ്റത്.ചികിത്സയിലിരിക്കെ മൂന്ന് പേരും മരിച്ചു. അടുത്ത ദിവസം പാമ്പ് കടിയേറ്റ മറ്റൊരാള്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നു. പാമ്പുകടി തുടര്‍ന്നതോടെ ഗ്രാമമാകെ പരിഭ്രാന്തിയിലാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ ഒന്നിലധികം പാമ്പുകളെയാണ് പിടികൂടിയത്. മതിലിനുള്ളിലും മറ്റുമായി മറഞ്ഞിരുന്ന പാമ്പുകളെയാണ് പിടികൂടി കൊണ്ടുപോയത്. ഗ്രാമം ഭീതിയിലായതോടെ, പാമ്പിനെ പിടിക്കാന്‍ മീററ്റില്‍ നിന്ന് പാമ്പ് പിടിത്ത വിദഗ്ധര്‍ അടങ്ങിയ സംഘത്തെ വിളിച്ച് വരുത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.