തൃശൂർ: ഗുരുവായൂരപ്പന് പ്രിയപ്പെട്ട കൃഷ്ണതുളസിക്ക് ഗുരൂവായൂർ ക്ഷേത്രത്തില്‍ ദേവസ്വംവക വിലക്ക്. ഭഗവാന് അര്‍പ്പിക്കാനായി ക്ഷേത്രത്തിലേക്ക് കൃഷ്ണതുളസി കൊണ്ടുവരരുതെന്ന് ദേവസ്വം ബോർഡിന്റെ പുതിയ തീരുമാനം.
ഇക്കാര്യം ദേവസ്വം അധികൃതർ ഇടയ്ക്കിടെ ഉച്ചഭാഷിണിയിലൂടെ വിളിച്ച് പറയുന്നുണ്ട്. കൃഷ്ണതുളസിക്ക് വിലക്കേർപ്പെടുത്തിയ സംഭവത്തില്‍ ഭക്തർക്ക് കടുത്ത പ്രതിഷേധമുണ്ട്.അരി മുതല്‍ കോടി വസ്ത്രം വരെ ഭക്തർ കാണിക്കയായി ഗുരുവായൂരിലേക്ക് കൊണ്ടുവരാറുണ്ട്. നൂറുകണക്കിന് കദളിക്കുലകളാണ് ദിവസവും ഭഗവാന് കാണിക്കയായി അര്‍പ്പിക്കുന്നത്. എന്നാല്‍ ഒരുകുല പോലും ഭഗവാന് പൂജ്ക്കായി ശ്രീകോവിലിനകത്തേക്ക് എത്തുന്നില്ലെന്നതാണ് വസ്തുത.
പഴവര്‍ഗങ്ങള്‍, അവില്, പച്ചക്കറി തുടങ്ങിയവയൊന്നും ക്ഷേത്രത്തില്‍ പൂജക്കെടുക്കുന്നില്ല. കാണിക്കയായി ലഭിച്ച വസ്തുക്കള്‍ ലേലം ചെയ്യുന്ന ഇനത്തില്‍ നല്ലൊരു തുകയാണ് ദേവസ്വത്തിന് ലഭിക്കുന്നത്. അതിനാല്‍ തന്നെ ഇക്കാര്യം തുറന്ന് പറയാൻ ദേവസ്വം ബോർഡ് തയ്യാറുമല്ല. അതേസമയത്താണ് കൃഷ്ണതുളസി കൊണ്ടുവരരുതെന്ന് ദേവസ്വത്തിന്റെ അറിയിപ്പ്.
എന്നാല്‍ വിപണിയില്‍ നിന്ന് വാങ്ങിക്കൊണ്ടുവരുന്ന കൃഷ്ണതുളസിയില്‍ രാസമാലിന്യങ്ങള്‍ ഉണ്ടെന്നാണ് ബോർഡ് അധികൃതരുടെ വാദം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.