ഡാലസ്: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് കോടതി.
അമേരിക്കയിലാണ് മനുഷ്യമനഃസാക്ഷിയെ ഞെട്ടിപ്പിച്ച സംഭവം നടന്നത്. ഇപ്പോഴിതാ ആ കേസില്‍ വിധി വന്നിരിക്കുകയാണ്. 14 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകർത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാരണെന്ന് കണ്ടെത്തിയ കോടതി ഒരു പ്രതിക്ക് 20 വർഷം കഠിന തടവ് വിധിച്ചു.പ്രതികളായ വിൻസെന്റ് ജെറോം തോംസണ്‍ (43), ലുക്കുമോണ്ട് അഡെബോള ഒലതുഞ്ചി (46) എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ വിൻസെന്റ് ജെറോം തോംസണിനാണ് കോടി 20 വർഷം തടവ് ശിക്ഷ വിധിച്ചതെന്ന് ടെക്സസിലെ നോർത്തേണ്‍ ഡിസ്ട്രിക്റ്റിന്റെ യുഎസ് അറ്റോർണി ലീഗ സിമോണ്ടണ്‍ അറിയിച്ചു.
മറ്റൊരു പ്രതിയായ ലുക്കുമോണ്ട് അഡെബോള ഒലതുഞ്ചിയുടെ ശിക്ഷ ഡിസംബറില്‍ വിധിക്കും. 2021 ഒക്ടോബർ 23 ന് 14ന് ആണ് കേസിനാസ്പദമായി സംഭവം നടക്കുന്നത്. വീട്ടിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ ലിഫ്റ്റ് ഓഫർ ചെയ്ത് കാറില്‍ കയറ്റിയ ശേഷമാണ് പ്രതികള്‍ പീഡനത്തിന് ഇരയാക്കിയത്.
പെണ്‍കുട്ടിക്ക് മാനസികവൈകല്യമുണ്ടായിരുന്നുവെന്നും, കരഞ്ഞ് പറഞ്ഞിട്ടും പ്രതികള്‍ 14 കാരിയെ ക്രൂരമായി പീഡിപ്പിച്ചെന്നുമാണ് പോലീസ് റിപ്പോർട്ടില്‍ വ്യക്തമാകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.