ഡല്‍ഹി: കോടിക്കണക്കിന് വർഷങ്ങള്‍ക്ക് മുൻപ് നമ്മുടെ ഭൂമിയിലാകെ വെള്ളമായിരുന്നു. ഒരു മഹാസമുദ്രമാണ് ഭൂമിയെയാകെ മൂടിയിരുന്നത്.
ക്രമേണ ഭൂമിക്കടിയിലെ പ്രതിഭാസങ്ങളുടെ ഫലമായി കരഭാഗങ്ങള്‍ ഉയർന്നുവന്നു. പിന്നീട് ലോകമാകെയുള്ള ഒറ്റ ഭൂഖണ്ഡമായ പാൻജിയ ഉണ്ടായി. ക്രമേണ ഇതും വിഘടിച്ച് കോടിക്കണക്കിന് വർഷങ്ങള്‍ കൊണ്ട് ഇന്ന് നാം കാണുന്നതരത്തില്‍ രാജ്യങ്ങളുണ്ടായി. ലോകത്ത് ആദ്യമായുണ്ടായ കരഭാഗം ഏതാണെന്ന ചോദ്യം ഏറെനാളായി കൗതുകം ഉണർത്തിയിരുന്ന ഒന്നാണ്. ഇപ്പോഴിതാ ഗവേഷകർ അതിനുള്ള ഉത്തരം കണ്ടെത്തിയിരിക്കുന്നു. സമുദ്രത്തില്‍ നിന്നും ഉയർന്നുവന്ന ആ ഭാഗം ഇന്ന് ഇന്ത്യയിലുള്ള ഒരിടമാണ്.
700 മില്യണ്‍ വർഷങ്ങള്‍ക്ക് മുൻപ് ഭൂമിയില്‍ കര രൂപപ്പെട്ടുതുടങ്ങി എന്ന് ശാസ്‌ത്രജ്ഞർ കണ്ടെത്തി. പിന്നാലെ 3.2 ബില്യണ്‍ വർഷങ്ങള്‍ക്ക് മുൻപ് ഇന്ത്യയിലെ ജാർഖണ്ഡിലുള്ള സിംഗ്ഭും മേഖല ആദ്യമായി ഉയർന്നുവന്നു.
നാഷണല്‍ അക്കാഡമി ഓഫ് സയൻസസിന്റെ പ്രൊസീഡിംഗ്‌സില്‍ അമേരിക്ക, ഇന്ത്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ ഗവേഷകരാണ് കൗതുകമുണർത്തുന്ന കണ്ടെത്തല്‍ പുറത്തുവിട്ടത്. സിംഗ്‌ഭും മേഖലയിലെ മണല്‍കല്ലുകളെടുത്ത് പരിശോധിച്ചപ്പോഴാണ് ഇത് കണ്ടെത്തിയത്. മൂന്ന് മില്യണ്‍ വർഷത്തിലേറെ പഴക്കമുള്ള
നദീതടങ്ങള്‍, കടല്‍തീരങ്ങള്‍, വേലിയേറ്റം ഉണ്ടായതിന്റെ സൂചനകള്‍ എന്നിവ ഇവിടെനിന്നും കണ്ടെത്താനായി. 3.5 മില്യണ്‍ മുതല്‍ 3.2 മില്യണ്‍ വരെ വർഷങ്ങള്‍ക്ക് മുൻപ് ഭൂമിയുടെ പുറന്തോടിനുള്ളില്‍ ചൂടേറിയ മാഗ്മ ക്രാറ്റണ്‍ ഭാഗം കട്ടിയാകാൻ തുടങ്ങി. സിലിക്ക, ക്വാർട്‌സ് മുതലായ ഭാരം കുറഞ്ഞ ലോഹങ്ങളാല്‍ സമ്പന്നമായിരുന്നു ഇവിടം.
തുടർന്ന് ക്രാറ്റണ്‍ ചുറ്റുമുള്ള സാന്ദ്രതയേറിയ പാറകളെക്കാള്‍ കട്ടിയുള്ളതും എന്നാല്‍ രാസപരമായി മൃദുവുമായി തീർന്നു. ഇതോടെ ജലത്തില്‍ നിന്നും ഉയർന്നുവന്ന് കരയായി മാറി.ഏകദേശം 50 കിലോമീറ്റർ ഭാഗം കരയില്‍ കട്ടിയായിത്തീർന്നു. ഒരു മഞ്ഞുമലപോലെ സമുദ്രത്തിന് മുകളില്‍ പൊങ്ങിക്കിടന്ന ഈ ഭാഗം നമ്മുടെ ഭൂമിയിലെ കരയുടെ ചരിത്രത്തില്‍ പ്രധാന നാഴികകല്ലായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.