തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഇന്ത്യൻ വംശജൻ മലയാളിയായ രാമസ്വാമിക്ക് സുപ്രധാന ചുമതല:? പരസ്യമായി സൂചന നല്‍കി ഡോണള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: അമേരിക്കൻ തെരഞ്ഞെടുപ്പില്‍ തന്റെ എതിരാളി കമലാ ഹാരിസിനെതിരെ വിജയിച്ചാല്‍ വിവേക് രാമസ്വാമിക്ക് ഭരണത്തില്‍ നിർണായക പങ്കുണ്ടാകുമെന്ന സൂചനയുമായി ഡോണള്‍ഡ് ട്രംപ്.

ഒക്ടോബർ ഒമ്പതിന് ഒരു പ്രചാരണ റാലിയില്‍ സംസാരിച്ചപ്പോഴായിരുന്നു ട്രംപിന്റെ പരാമര്‍ശം. ഇന്ത്യൻ വംശജനായ വിവേകിനെ 'സമർത്ഥൻ' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. സ്താനാര്‍ത്ഥി മത്സരത്തിനിടെ അദ്ദേഹം തുടക്കത്തില്‍ കടുത്ത മത്സരമാണ് നല്‍കിയതെന്നും അഭിപ്രായപ്പെട്ടു. 

ഞങ്ങളുടെ ഭരണത്തില്‍ അദ്ദേഹത്തിന് മികച്ച പങ്കാളിത്തമുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്നുമായിരുന്നു ട്രംപ് പറഞ്ഞത്. 

പ്രധാന സർക്കാർ സംരംഭങ്ങള്‍ക്ക് രാമസ്വാമിക്ക് മികച്ച രീതിയില്‍ മേല്‍നോട്ടം വഹിക്കാൻ കഴിയും. അദ്ദേഹത്തിന് വലിയ ചുമതല ഏല്‍പ്പിച്ചാല്‍, നിങ്ങള്‍ക്ക് ചിന്തിക്കാൻ കഴിയുന്ന മറ്റാരേക്കാളും മികച്ച രീതിയില്‍ അദ്ദേഹം ജോലി നിര്‍വഹിക്കുമെന്നും ട്രംപ് പറഞ്ഞു.

നേരത്തെ, വിവേക് രാമസ്വാമി അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് പിന്മാറുകയും റിപ്പബ്ലിക്കൻ ലീഡ് സ്ഥാനാർത്ഥി ഡോണള്‍ഡ് ട്രംപിന് പിന്തുണ വാഗ്ദാനം ചെയ്യുകയുമായിരുന്നു. 

പാലക്കാട് നിന്നും അമ്പത് വര്‍ഷം മുമ്പേ അമേരിക്കയിലേക്ക് കുടിയേറിയതാണ് വിവേക് രാമസ്വാമിയുടെ മാതാപിതാക്കള്‍. അമേരിക്കയിലെ ഒഹായോയിലായിരുന്നു വിവേകിന്റെ ജനനം. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ബിരുദം.

 ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പിനിയായ റോവന്റ് സയന്‍സസിന്റെ സ്ഥാപകനും സ്‌ട്രൈവ് അസറ്റ് മാനേജ്‌മെന്റിന്റെ സഹസ്ഥാപകനുമാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വ മോഹത്തെക്കുറിച്ച്‌ വിവേക് ആദ്യമായി പ്രഖ്യാപിച്ചത്.

അമേരിക്ക സ്വത്വ പ്രതിസന്ധിയിലാണെന്നും സ്വത്വം തിരിച്ചുപിടിക്കാന്‍ താന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നുവെന്നുമായിരുന്നു പ്രഖ്യാപനം. 2024 നവംബറിലാണ് അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ്. ട്രംപാണ് മത്സരിക്കുന്നതെങ്കില്‍ അദ്ദേഹത്തിന് കീഴില്‍ വൈസ് പ്രസിഡന്റായി മത്സരിക്കാനും തയ്യാറാണെന്ന് വിവേക് നേരത്തെ തന്നെ അറിയിച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !