ഈരാറ്റുപേട്ട: നഗരസഭയിലെ ജൈവ മാലിന്യ സംസ്കരണ പ്ലാന്റിന്റെ പുനരുദ്ധാരണ ഉൽഘാടനവും നവീകരിച്ച തുമ്പൂർമുഴിയുടെ ഉൽഘാടനവും ബഹു. നഗരസഭ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽ ഖാദർ നിർവഹിച്ചു.
ആരോഗ്യ കാര്യം ചെയർപേഴ്സൺ ഷെഫ്ന ആമീൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ adv. മുഹമ്മദ് ഇല്യാസ് മുഖ്യപ്രഭാഷണം നിർവഹിച്ചു.ക്ഷേമ കാര്യം ചെയർമാൻ പി എം അബ്ദുൽ ഖാദർ,വാർഡ് കൗൺസിലർ നൗഫിയ ഇസ്മായിൽ സ്വാഗതം ആശംസിച്ചു. നഗരസഭ സെക്രട്ടറി ജോബിൻ ജോൺ പദ്ധതി വിശദീകരണം നൽകി.വാർഡ് കൗൺസിലർമാരായ നാസ്സർ വെള്ളൂപ്പറമ്പിൽ, സുനിൽ കുമാർ, ഹെൽത്ത് സൂപ്പർവൈസർ രാജൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.JHI അനീസ,ജോഷി താന്നിക്കൽ,ഹരിതകർമ സേന അംഗങ്ങൾ, സംസ്കരണ പ്ലാന്റ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.
മാലിന്യ നിർമാർജന രംഗത്ത് നഗരസഭ ശക്തമായ നിലപാടുമായി മുന്നോട്ട് പോകുന്നതാണെന്നും ആറുകളും തോടുകളും പൊതു സ്ഥലങ്ങളും മലിനമാക്കുന്നവർക്ക് എതിരെ പിഴ ഉൾപ്പടെ കർശന നടപടികൾ സ്വീകരിക്കുന്നതാണെന്നും നഗരസഭ ചെയർപേഴ്സൺ അറിയിച്ചു.
നഗരസഭയെ മാലിന്യ മുക്തമാക്കുന്നതിന് മുഴുവൻ ജനങ്ങളുടെയും സഹായ സഹകരണം ഉണ്ടാവണമെന്നും നഗരസഭ ചെയർപേഴ്സൺ അഭ്യർത്ഥിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.