കാലിഫോര്‍ണിയ: യുഎസ് മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കു സമീപം തോക്കുകളുമായി 49കാരനെ പൊലീസ് പിടികൂടി.
സുരക്ഷാ പരിശോധനക്കിടെയാണ് ലാസ് വേഗസ് സ്വദേശിയായ വെം മില്ലർ പിടിയിലായത്. പിന്നീട് ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു. കറുത്ത എസ്യുവി കാറില്‍ എത്തിയ എത്തിയ ഇയാളെ റാലി നടക്കുന്ന വേദിക്ക് സമീപത്തെ പരിശോധനക്കിടെ തടയുകയായിരുന്നു.കാറില്‍ നടത്തിയ തിരച്ചിലില്‍ ഇയാളുടെ പക്കല്‍ നിന്ന് രണ്ടു തോക്കുകള്‍ കണ്ടെടുത്തു. തോക്കുപിടിച്ചെടുത്ത സംഭവം ഡോണള്‍ഡ് ട്രംപിന്റെ സുരക്ഷയെ ബാധിച്ചില്ലെന്ന് സുരക്ഷേ ഉദ്യോഗസ്ഥർ അറിയിച്ചു. ഈ വർഷം ജൂലൈ 13ന് പെൻസില്‍വാനിയയിലെ റാലിക്കിടെ ട്രംപിനു നേരെ വെടിവെ്പപുണ്ടായിരുന്നു.
പ്രസംഗിക്കുന്നതിനിടെയുണ്ടായ വെടിവെപ്പില്‍ ട്രംപിന്റെ വലതു ചെവിക്കു പരുക്കേറ്റു. വെടിയുതിർത്ത ഇരുപതുകാരനായ തോമസ് മാത്യു ക്രൂക്സിനെ സുരക്ഷാ ഉദ്യോഗസ്ഥർ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.