തിരുവനന്തപുരം: എല്ലാ തിങ്കളാഴ്ചയും മ്യൂസിയം സ്റ്റേഷനില്‍ ഹാജരാകണം എന്ന ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിക്കൊണ്ടുള്ള പാലക്കട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഹർജിയില്‍ ഇന്ന് കോടതി വിധി പറയും.
തിരുവനന്തപുരം സിജെഎം കോടതി ആണ് വിധി പറയുക. രാഹുലിന് ഇളവ് നല്‍കരുത് എന്ന റിപ്പോർട്ടാണ് പോലീസ് നല്‍കിയത്. ഇളവ് നല്കിയാല് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും എന്നായിരുന്നു പോലീസ് നിലപാട്. സ്ഥാനാർഥി ആയിട്ടും പോലീസ് തന്നെ വേട്ടയാടുക ആണെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.എല്ലാ തിങ്കളാഴ്ചയും തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി ഒപ്പിടണമെന്ന ജാമ്യവ്യവസ്ഥയിലാണ് ഇളവ് തേടിയിരിക്കുന്നത്. ഇതിനെ എതിർത്ത പൊലീസ് ഇളവ് നല്കിയാല് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ടില്‍ പറയുന്നു. സ്ഥാനാർഥി എന്ന നിലക്കാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഹർജി നല്‍കിയത്.
പൂരം കലക്കല്‍ ഗൂഢാലോചനക്കെതിരെയാണ് താൻ സമരം ചെയ്തതെന്നും തന്നെ സ്ഥിരം കുറ്റവാളിയെന്ന് പൊലീസ് വിളിക്കുന്നത് എന്തുകൊണ്ടാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു. രാഹുലിൻറെ അപേക്ഷയില്‍ തിരുവനന്തപുരം സിജെഎം കോടതി നാളെ ഉത്തരവിടും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.