യുവതിയെ വീട്ടില്‍ കയറി വെടിവെച്ച സംഭവം; പ്രതിയായ യുവ വനിതാ ഡോക്ടര്‍ക്ക് കര്‍ശന ഉപാധികളോടെ ജാമ്യം:

തിരുവനന്തപുരം വഞ്ചിയൂരില്‍ യുവതിയെ വെടിവച്ചു പരിക്കേല്‍പ്പിച്ച കേസിലെ പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.

വീട്ടില്‍ കയറി യുവതിയെ എയര്‍പിസ്റ്റള്‍ കൊണ്ട് വെടിവെച്ച ഡോ. ദീപ്തിമോള്‍ ജോസിനാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സി.എസ്. ഡയസിന്റേതാണ് ഉത്തരവ്. 

ഒരു ലക്ഷം രൂപയുടെ സ്വന്തം ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യവുമാണ് പ്രധാന ജാമ്യ വ്യവസഥ. പ്രതി 84 ദിവസമായി ജയിലിലാണെന്നതും അന്വേഷണം ഏകദേശം പൂര്‍ത്തിയായെന്നതും പരിഗണിച്ചാണു ജസ്റ്റീസ് സി.എസ്. ഡയസിന്‍റെ നടപടി. പ്രതി സ്ത്രീയാണെന്നതും മറ്റു കേസുകളൊന്നും നിലവിലില്ലെന്നതും കോടതി കണക്കിലെടുത്തു. അന്വേഷണവുമായി മുന്നോട്ടുപോകാന്‍ തടസമില്ലെന്നും ഉത്തരവില്‍ പറയുന്നു.

ജൂലായ് 28-നാണ് യുവതിയുടെ കൈയില്‍ വെടിയേറ്റത്. പിന്നീട് ദീപ്തിമോള്‍ അറസ്റ്റിലായി. നിരപരാധിയാണെന്നും അറസ്റ്റിലായ ദിവസംമുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്നും സ്ത്രീയെന്ന പരിഗണന കൂടി നല്‍കി ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഹര്‍ജിക്കാരിയുടെ ആവശ്യം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

ബിജെപിയ്ക്ക് വീണ്ടും തലവേദന സൃഷ്ട്ടിച്ചു മൂന്താതറ; സന്ദീപ് വാരിയർ CPM ലേയ്ക്ക് !!!

മാപ്പു കൊടുക്കില്ല ആ മനസ്സുകൾ: കണ്ണീരോടെ പ്രിയതമ | NAVEEN BABU | നവീൻ ബാബുവിന് വിട ചൊല്ലി നാട്

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !