പിടിച്ചുവച്ചിരുന്ന ഡിഎ കുടിശ്ശികയുടെ ഒരു ഗഡു അനുവദിച്ചു: ഇത് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ദീപാവലി സമ്മാനം,

തിരുവനന്തപുരം : സംസ്ഥാന സർക്കാരിൻ്റെ കീഴിലുള്ള ജീവനക്കാരുടെയും അധ്യാപകരുടെയും പിടിച്ചുവച്ചിരുന്ന ക്ഷാമബത്ത (DA) കുടിശ്ശികയുടെ ഒരു ഗഡു അനുവദിച്ചു.

പെൻഷൻ ഉപയോക്താക്കള്‍ക്കുള്ള ക്ഷാമാശ്വാസവും (DR) ഒരു ഗഡു അനുവദിച്ചതായി ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ ബാലഗോപാല്‍ അറിയിച്ചു. കൂടാതെ യുജിസി, എഐസിടിഇ, മെഡിക്കല്‍ സർവീസ്‌ ഉള്‍പ്പെടെ എല്ലാ മേഖലയിലും ക്ഷാമബത്ത, ക്ഷാമാശ്വസ വർധനവിൻ്റെ ആനുകൂല്യം ലഭിക്കും. അടുത്ത മാസത്തെ ശമ്ബളത്തിനോടൊപ്പമാണ് ഒരു ഗഡു ഡിഎ ലഭിക്കുക.

ഡിഎ വർധനവ് എത്ര?

നേരത്തെ ഏപ്രില്‍ മാസത്തിലാണ് കുടിശ്ശികയുടെ ഒരു ഗഡു സർക്കാർ തങ്ങളുടെ ജീവനക്കാർക്ക് അനുവദിച്ച്‌ നല്‍കിയത്. അതോടെ ഡിഎ ഏഴ് ശതമാനത്തില്‍ നിന്നും ഒമ്ബത് ശതമാനമായി ഉയർന്നു. ഇനി ഡിഎ കുടിശ്ശിക ബാക്കിയുള്ളത് 16 ശതമാനമാണ്. 

( ഈ വർഷം ജനുവരിയിലും ജൂലൈയിലും നല്‍കേണ്ട ഡിഎ വർധനവ് ഇതില്‍ ചേർത്തിട്ടില്ല) അതേസമയം ഇത്തവണ എത്ര ശതമാനം ഡിഎയാണ് ഉയർത്തുക എന്ന മന്ത്രി വ്യക്തമാക്കിട്ടില്ല. പിടിച്ചുവച്ചരിക്കുന്ന ഡിഎയില്‍ നിന്നും ഒരു ഗഡു ജീവനക്കാർക്ക് നല്‍കുന്നതിനായി സർക്കാരിൻ്റെ ചിലവില്‍ ഏകദേശം 2,000 കോടി രൂപയുടെ വർധനവുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. 

കോവിഡ് സമയത്തെ സാമ്ബത്തിക പ്രതിസന്ധി മറികടക്കുന്നതിന് വേണ്ടിയായിരുന്നു കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ തങ്ങളുടെ ജീവനക്കാർക്ക് നല്‍കുന്ന ക്ഷാമബത്ത പിടിച്ചുവച്ചത്. കേന്ദ്രം പിടിച്ചുവച്ച്‌ 18 മാസത്തെ ഡിഎ കുടിശ്ശിക നല്‍കാനാകില്ലയെന്ന് നേരത്തെ പാർലമെൻ്റില്‍ നിലപാട് എടുത്തിരുന്നു.

കുടിശ്ശിക ഇനി എത്ര?

കുടിശ്ശിക ഉള്‍പ്പെടെ നിലവില്‍ ജീവനക്കാർക്ക് സർക്കാർ നല്‍കേണ്ടത് 25 ശതമാനം ഡിഎയാണ്. ജനുവരിയില്‍ നല്‍കേണ്ട ഡിഎ വർധനവിന് പകരം പിടിച്ചുവച്ചിരുന്ന രണ്ട് ശതമാനം കുടിശ്ശികയാണ് ബജറ്റില്‍ പ്രഖ്യാപിച്ചുകൊണ്ട് സർക്കാർ ഏപ്രില്‍ മാസത്തിലെ ശമ്ബളത്തിനൊപ്പം നല്‍കിയത്. 

ജനുവരിയിലെ നാല് ശതമാനവും, ജൂലൈയിലെ നല്‍കേണ്ട മൂന്ന് ശതമാനവും (ഏഴാം ശമ്ബളക്കമ്മീഷൻ പ്രകാരം) കൂടിയാകുമ്ബോള്‍ സർക്കാർ ജീവനക്കാർക്ക് നിലവില്‍ ലഭിക്കേണ്ട ഡിഎ 32 ശതമാനമാകും, 

കുടിശ്ശിക 33 ശതമാനവും. ഇനി മുതല്‍ എല്ലാ വർഷവും രണ്ട് തവണ ഡിഎ ഉയർത്തി കുടിശ്ശിക തീർപ്പക്കാനാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ നിയമസഭയില്‍ അറിയിച്ചിരുന്നു.

ഡിഎ കണക്ക് കൂട്ടുന്നത് എങ്ങനെ?

ഏഴാം ശമ്ബളക്കമ്മീഷൻ പ്രകാരം രാജ്യത്തിൻ്റെ പണപ്പെരുപ്പത്തിൻ്റെ അടിസ്ഥാനത്തിലാണ് സർക്കാർ തങ്ങളുടെ ജീവനക്കാർക്കും പെൻഷൻ ഉപയോക്താക്കള്‍ക്കും ക്ഷാമബത്തയും ക്ഷാമാശ്വാസവും വർധിപ്പിച്ച്‌ നല്‍കുന്നത്.

 പണപ്പെരുപ്പത്തിൻ്റെ നിരക്ക് കണക്ക് കൂട്ടുന്ന എഐസിപിഐ നല്‍കുന്ന കണക്ക് പ്രകാരമാണ് ജീവനക്കാർക്ക് നല്‍കേണ്ട ഡിഎ എത്രയാണെന്ന് സർക്കാർ നിർണയിക്കുന്നത്. വർഷത്തില്‍ ജനുവരി, ജൂലൈ എന്നീ രണ്ട് മാസങ്ങളിലെ പണപ്പെരുപ്പത്തിൻ്റെ കണക്കിൻ്റെ അടിസ്ഥാനത്തിലാണ് ഡിഎ വർധനവ് നിർണയിക്കുക. 

ജനുവരിയിലെ കണക്ക് അനുസരിച്ച്‌ മാർച്ചിലാണ് ഡിഎ ഉയർത്തുന്നതെങ്കില്‍ ജീവനക്കാർക്ക് ജനുവരി മുതല്‍ മുകാലപ്രാബല്യത്തിലാണ് ക്ഷാമബത്ത വർധനവ് ശമ്ബളത്തില്‍ ലഭിക്കുക.

മൂന്ന് ശതമാനം ഉയർത്തി കേന്ദ്ര സർക്കാർ

ദീപാവലിയോട് അനുബന്ധിച്ച്‌ കേന്ദ്ര സർക്കാരും തങ്ങളുടെ ജീവനക്കാരുടെ ഡിഎ ഉയർത്തിയിരുന്നു. മൂന്ന് ശതമാനം കേന്ദ്രം തങ്ങളുടെ ജീവനക്കാരുടെ ഡിഎ ഉയർത്തിയത്.

ഇതോടെ ഡിഎ 53 ശതമാനമായി ഉയർന്നു. ഡിഎ 50 ശതമാനം പിന്നിട്ടെങ്കിലും കേന്ദ്രം ആ തുക ജീവനക്കാരുടെ അടിസ്ഥാന ശമ്ബളത്തിലേക്ക് ചേർക്കാൻ തയ്യാറായില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !