ഇടുക്കി: മകളെ നിരവധി തവണ ലൈഗികമായി പീഡിപ്പിച്ച പ്രതിക്ക് 72 വര്‍ഷം കഠിന തടവും 1,80,000 രൂപ പിഴയും. വാഗമണ്‍ അറപ്പുകാട് സ്വദേശിയായ 66കാരനായ പിതാവിനെയാണ് ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജ് ലൈജുമോള്‍ ഷെരീഫ് ശിക്ഷിച്ചത്.
പിഴത്തുക അതിജീവിതയ്ക്ക് നല്‍കണമെന്നും അല്ലാത്തപക്ഷം അധിക ശിക്ഷ അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. കൂടാതെ കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നല്കാന് ജില്ലാ ലീഗല്‍ സര്‍വിസ് അതോരിറ്റിയോടും കോടതി ശിപാര്‍ശ ചെയ്തു.പെണ്‍കുട്ടിയും സഹോദരങ്ങളും ചെറുപ്പം മുതല്‍ അഗതി മന്ദിരങ്ങളില്‍ നിന്നാണ് പഠിച്ചിരുന്നത്. പെണ്‍കുട്ടി നാലാം ക്ലാസില്‍ പഠിക്കുന്ന സമയം മുതല്‍ ഒന്‍പതാം ക്ലാസ് വരെയുള്ള കാലം വരെ അവധി സമയങ്ങളില്‍ വീട്ടില്‍ വരുമ്പോള്‍ പിതാവ് ലൈഗികമായി പീഡിപ്പിക്കുകയായിരുന്നു.
2020ലാണ് കുട്ടി വിവരം പുറത്തുപറയുന്നത്. പിതാവില്‍ നിന്നും എല്ക്കേണ്ടിവന്ന ദുരനുഭവങ്ങള്‍ പേപ്പര്‍ തുണ്ടുകളില്‍ എഴുതി ബെഡ്ഡിനടിയില്‍ സൂക്ഷിക്കുന്ന സ്വഭാവം കുട്ടിക്കുണ്ടായിരുന്നു പോലീസ് കൃത്യസ്ഥലത്തു നിന്നു കണ്ടെത്തിയ ആ നോട്ടുകളും കേസില്‍ നിര്‍ണായകമായി.
2020ല്‍ വാഗമണ്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി സമര്‍പ്പിച്ച കുറ്റപത്രവുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷന് 12 സാക്ഷികളെയും 14 പ്രമാണങ്ങളും കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഷിജോമോന്‍ ജോസഫ് കോടതിയില്‍ ഹാജരായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.