തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതിന് സർക്കാർ തയ്യാറാക്കിയ കവചത്തിന്റെ സൈറണ്‍ മുഴങ്ങും.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ദുരന്ത മുന്നറിയിപ്പ് സംവിധാനമായ കവചത്തിന്റെ രണ്ടാം ഘട്ട പരീക്ഷണം പൂർത്തിയായതിനെ തുടർന്നാണിത്. കേരളത്തിലെ 14 ജില്ലകളിലെ 91 സ്ഥലങ്ങളിലായിട്ടാണ് പരീക്ഷണം.ഒറ്റ വരി മുന്നറിയിപ്പിനുശേഷം കാതടപ്പിക്കുന്ന ശബ്ദത്തില്‍ സൈറണ്‍ മുഴങ്ങും. മൂന്ന് തവണയായിരിക്കും സൈറണ്‍ മുഴങ്ങുക. പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തെ തുടർന്നാണിത്. പ്രളയമോ സുനാമിയോ കൊടുങ്കാറ്റോ ആയാലും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കവചം തയ്യാറാണ്.
വിവിധ സർക്കാർ സ്കൂളുകളിലും സർക്കാർ ഗസ്റ്റ്ഹൗസുകളിലും കവചം സ്ഥാപിച്ച് കഴിഞ്ഞിട്ടുണ്ട്. കൂടാതെ മറ്റ് കെട്ടിടങ്ങളിലും മൊബൈല്‍ ടവറുകളിലും മുന്നറിയിപ്പ് സംവിധാനം ഒരുക്കിയിട്ടുണ്ട്.
സൈറണ്‍ മുഴങ്ങുന്നതോടെ മൂന്ന് കിലോമീറ്റർ ദൂരം ശബ്ദം എത്തും. രാത്രിയില്‍ ദൃശ്യമാകുന്നതിന് പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും മറ്റുളള ഭരണകേന്ദ്രങ്ങളിലും ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശമെത്തിയാല്‍ സൈറണുകള്‍ ഉടനടി മുഴങ്ങും.
ഒക്ടോബർ ഒന്നിന് രാവിലെയും വൈകുന്നേരവും പരീക്ഷണാടിസ്ഥാത്തില്‍ സൈറണുകള്‍ മുഴങ്ങിയിരുന്നു. ഇത് സംബന്ധിച്ച് മുൻപും സൈറണുകള്‍ മുഴങ്ങിയിരുന്നു. സൈറണുകള്‍ മുഴങ്ങുമ്പോള്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.