തിരുവനന്തപുരം: കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്ന വഴി ബ്ലെയ്ഡ് വിഴുങ്ങിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി പോക്സോ കേസ് പ്രതി.
തിരുവനന്തപുരം പൂജപ്പുര ജയിലില്‍ നിന്നും കൊല്ലം ഫാസ്റ്റ് ട്രാക്ക് കോടതിയിലേക്ക് കൊണ്ടുപോകുംവഴി ആയിരുന്നു പ്രതിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ രക്ഷപ്പെടാനുള്ള അടവാണെന്നാണ് പൊലീസ് ആദ്യം കരുതിയത്. പിന്നാലെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഇയാളുടെ വയറ്റില്‍ ലോഹവസ്തു ഉണ്ടെന്ന് ഡോക്ടര്‍ കണ്ടെത്തുകയായിരുന്നു.ചൊവ്വാഴ്ച രാവിലെ 10.30 ഓടെയാണ് 'നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. തമ്പാനൂരില്‍ നിന്നും കെഎസ്ആര്‍ടിസി ബസില്‍ രണ്ട് പോലീസുകാരുടെ അകമ്പടിയോടെയാണ് പോക്സോ കേസ് പ്രതി സുമേഷിനെ (31) കൊല്ലത്തേക്ക് കൊണ്ടുപോയത്. തമ്പാനൂരില്‍ നിന്ന് യാത്ര ആരംഭിച്ചപ്പോള്‍ തന്നെ പ്രതി അക്രമാസക്തനായിരുന്നു എന്ന് പൊലീസുകാര്‍ പറയുന്നു.
ശ്രീകാര്യം കഴിഞ്ഞപ്പോഴാണ് കൂടെയുണ്ടായിരുന്ന പൊലീസുകാരോട് താന്‍ ബ്ലേഡ് വിഴുങ്ങിയിട്ടുണ്ടെന്ന് ഇയാള്‍ പറഞ്ഞത്. കോടതിയില്‍ ഹാജരാകാതിരിക്കാനുള്ള പ്രതിയുടെ അടവാണെന്നാണ് പൊലീസ് ആദ്യം കരുതിയത്.
എന്നിരുന്നാലും ഉടന്‍തന്നെ ഇവര്‍ ജയില്‍ അധികൃതരുമായി ബന്ധപ്പെട്ടു. പ്രതിയെ ഉടന്‍ തൊട്ടടുത്ത പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കാനായിരുന്നു ലഭിച്ച നിര്‍ദേശം. ഇതുപ്രകാരം പൊലീസുകാര്‍ പ്രതിയെ കഴക്കൂട്ടം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.
അവിടെനിന്ന് ഇയാളെ സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. പ്രാഥമിക പരിശോധനയില്‍ ഇയാള്‍ എന്തോ ലോഹഭാഗം വിഴുങ്ങിയിട്ടുള്ളതായി ഡോക്ടര്‍ പൊലീസിനെ അറിയിച്ചു.
വസ്തു എന്താണെന്ന് അറിയുന്നതിനായി എക്സ്റേ അടക്കമുള്ള മറ്റ് പരിശോധനകള്‍ക്കും നിര്‍ദേശിച്ചു. നിലവില്‍ മെഡിക്കല്‍ കോളേജില്‍ പരിശോധന നടന്നുവരികയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.