കൈക്കൂലി കേസില്‍ അറസ്‌റ്റിൽ: എ.ഇ ജോലിയില്‍ തിരികെ കയറിയ ദിവസം തന്നെ വിരമിച്ചു

തൊടുപുഴ: സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതിനാല്‍ സര്‍വീസിലെ അവസാന ദിവസം ജോലിയില്‍ തിരികെ പ്രവേശിച്ച്‌ ഏതാനും സമയത്തിനുള്ളില്‍ വിരമിച്ച്‌ പഞ്ചായത്ത്‌ അസിസ്‌റ്റന്റ്‌ എന്‍ജിനീയര്‍.

തൊടുപുഴ നഗരസഭാ അസിസ്‌റ്റന്റ്‌ എന്‍ജിനീയറായിരിക്കേ ഒരു ലക്ഷം രൂപ കൈക്കൂലി കേസില്‍ അറസ്‌റ്റിലായ സി.ടി അജിയാണ്‌ ഹൈക്കോടതിയുടെ പ്രത്യേക ഉത്തരവ്‌ പ്രകാരം അറക്കുളം ഗ്രാമപ്പഞ്ചായത്ത്‌ എ.ഇയായി ജോലിയില്‍ തിരികെ പ്രവേശിച്ച്‌ ഉടന്‍ തന്നെ വിരമിച്ചത്‌. 

കഴിഞ്ഞ ജൂണ്‍ 25ന്‌ ആണ്‌ സി.ടി അജിയെയും സഹായിയെയും നഗരസഭാ ഓഫീസില്‍ നിന്ന്‌ വിജിലന്‍സ്‌ അറസ്‌റ്റ് ചെയ്‌തത്‌. തുടര്‍ന്ന്‌ ജയിലിയായിരുന്ന അജിയെ സര്‍വീസില്‍ നിന്ന്‌ സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു. കേസില്‍ തുടരനേ്വഷണം നടത്തിയ വിജിലന്‍സ്‌ ഇതുവരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.

 രണ്ടാഴ്‌ചക്ക്‌ ശേഷം അജി ജാമ്യത്തില്‍ ഇറങ്ങിയിരുന്നു. ഇതിന്‌ ശേഷം സര്‍വീസില്‍ തിരികെ പ്രവേശിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ തദ്ദേശ സ്വയംഭരണ വകുപ്പിന്‌ അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും പരിഗണിച്ചില്ല. ഇതേ തുടര്‍ന്നാണ്‌ അജി ഹൈക്കോടതിയെ സമീപിച്ചത്‌. 

കേസ്‌ പരിഗണിച്ച ഹൈക്കോടതി അജിയെ തിരികെ ജോലിയില്‍ പ്രവേശിക്കാനും വിരമിക്കാനും അനുവദിക്കണമെന്ന്‌ കാട്ടി തദ്ദേശ സ്വയംഭരണ വകുപ്പ്‌ പ്രിന്‍സിപ്പല്‍ ഡയറക്‌ടര്‍ക്ക്‌ നിര്‍ദേശം നല്‍കി. അതേസമയം അജിക്കെതിരായ വിജിലന്‍സ്‌ നടപടി തുടരുമെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌. 

ഇന്നലെ ഉച്ചയ്‌ക്ക് മുമ്പ് അറക്കുളം പഞ്ചായത്ത്‌ ഓഫീസിലെത്തി അസി. എന്‍ജിനീയറായി അജി ജോലിയില്‍ തിരികെ പ്രവേശിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ സര്‍വീസില്‍ നിന്ന്‌ ഔദ്യോഗികമായി വിരമിക്കുകയും ചെയ്‌തു. 

അതേസമയം വിജിലന്‍സിനോട്‌ കേസുമായി ബന്ധപ്പെട്ട്‌ ഹൈക്കോടതില്‍ നിന്നും വിശദീകരണം ചോദിച്ചിരുന്നില്ലെന്ന്‌ ഡിവൈ.എസ്‌.പി. ഷാജു ജോസ്‌ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !