തിരുവനന്തപുരം: ഒന്നര മണിക്കൂറോളം സാങ്കല്‍പ്പിക കസേരയിലിരുത്തി വിദ്യാർഥിനിയെ അധ്യാപിക പീഡിപ്പിച്ചതായി പരാതി.
തുടർന്ന് വിദ്യാർഥിനി കുഴഞ്ഞു വീണു. വെള്ളായണി എസ്.സി/എസ്.ടി സ്പോർട്സ് സ്കൂളിലെ വിദ്യാർഥിനിയാണ് അധ്യാപികക്കെതിരെ തിരുവല്ലം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.സംഭവത്തില്‍ വകുപ്പുതല അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു തിരുവനന്തപുരം ജില്ല കമ്മിറ്റി പട്ടികജാതി-വർഗ മന്ത്രിക്കും പൊതുവിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കി.
പരാതി അന്വേഷിച്ച് അടിയന്തര റിപ്പോർട്ട് നല്‍കാൻ മന്ത്രി വി. ശിവൻകുട്ടി നിർദേശം നല്‍കി. തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർ സംഭവം അന്വേഷിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.