തിരുവനന്തപുരം: കാഷ്യു വിറ്റ പൗഡർ, ടെണ്ടർ കോക്കനട്ട് വാട്ടർ എന്നീ ഉത്പന്നങ്ങള്‍ വിപണിയിലെത്തിച്ച് മില്‍മ.പുതിയ മില്‍മ ഉത്പന്നങ്ങളുടെ വിപണനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തില്‍ ക്ഷീരവികസനമൃഗസംരക്ഷണ മന്ത്രി ജെ.ചിഞ്ചുറാണി നാളെ രാവിലെ 11 നു നിർവഹിക്കും.
മസ്ക്കറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ ശശി തരൂർ എംപി മുഖ്യാതിഥിയായിരിക്കും. വി. കെ. പ്രശാന്ത് എംഎല്‍എ അധ്യക്ഷത വഹിക്കും.ക്ഷീരസംഘങ്ങള്‍ക്കായുള്ള ഏകീകൃത സോഫ്റ്റ് വെയർ പോർട്ടലായ ക്ഷീരശ്രീ പോർട്ടല്‍ഓണ്‍ലൈൻ പാല്‍ സംഭരണ വിപണന ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ഉത്പന്നങ്ങള്‍ പുറത്തിറക്കുക. കർഷകർ ക്ഷീരസംഘത്തില്‍ നല്കുന്ന പാലിന്‍റെ അളവിനും ഗുണനിലവാരത്തിനും അനുസൃതമായി കൃത്യമായ വില നല്കുന്നതിനുള്ള ഓണ്‍ലൈൻ സംവിധാനമാണിത്.
കേരളത്തിന്‍റെ മുഖമുദ്രയായ ഇളനീരിനെ കേരളത്തിനകത്തും അയല്‍ സംസ്ഥാനങ്ങളിലേക്കും അന്താരാഷ്ട്ര വിപണിയിലേക്കും എത്തിക്കുന്നത് ലക്ഷ്യം വച്ച് മില്‍മ അവതരിപ്പിക്കുന്ന ഉത്പന്നമാണ് മില്‍മ ടെണ്ടർ കോക്കനട്ട് വാട്ടർ.
പ്രത്യേക സാങ്കേതികവിദ്യയുടെ മികവില്‍ മനുഷ്യ കരസ്പർശമേല്‍ക്കാതെ തയാറാക്കുന്ന ടെണ്ടർ കോക്കനട്ട് വാട്ടർ ഒമ്പതു മാസം വരെ കേടാകില്ല. 200 മില്ലി കുപ്പികളില്‍ ഇളനീരിന്‍റെ പോഷകമൂല്യങ്ങള്‍ ചോർന്നുപോകാതെ തയ്യാറാക്കിയിട്ടുള്ള ടെണ്ടർ കോക്കനട്ട് വാട്ടറിന്‍റെ ഒരു ബോട്ടിലിന് 40 രൂപയാണ് വില.അന്താരാഷ്‌ട്ര വിപണി ലക്ഷ്യം വച്ച് കശുവണ്ടിയില്‍ നിന്നും അവതരിപ്പിക്കുന്ന ഉത്പന്നമാണ് മില്‍മ കാഷ്യു വിറ്റ പൗഡർ. മൈസൂരിലെ സെൻട്രല്‍ ഫുഡ് ടെക്നോളജിക്കല്‍ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിഎഫ്ടിആർഐ) വികസിപ്പിച്ച സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഉത്പാദിപ്പിക്കുന്നത്.
പാലില്‍ ചേർത്ത് ഉപയോഗിക്കാവുന്ന ഹെല്‍ത്ത് ഡ്രിങ്കാണ് മില്‍മ കാഷ്യു വിറ്റ. ആറ് മാസം വരെ പ്രിസർവേറ്റീവുകള്‍ ചേർക്കാതെ തന്നെ കേടുകൂടാതെ ഇരിക്കുന്ന ഈ ഉത്പന്നം ചോക്ലേറ്റ്, പിസ്ത, വാനില എന്നീ ഫ്ളേവറുകളില്‍ 250 ഗ്രാം പാക്കറ്റുകളിലായാണ് ലഭിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.