തിരുവനന്തപുരം: ഓരോ ദിവസം കഴിയുന്തോറും സാമ്പത്തിക തട്ടിപ്പുകൾ വർധിച്ച് വരികയാണ്. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട അധികൃതർ ഉചിതമായ സമയങ്ങളിൽ നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടും കെണിയിൽ വീഴുന്നവരുടെ എണ്ണത്തിൽ കുറവ് സംഭവിക്കുന്നില്ല
എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇപ്പോൾ വീണ്ടും മുന്നറിയിപ്പുമായി രംഗത്തുവന്നിരിക്കുകയാണ് കേരള പൊലീസ്.'പത്ത് വച്ചാൽ നൂറ്, നൂറ് വച്ചാൽ ആയിരം, ആയിരം വച്ചാൽ പതിനായിരം... എന്നിങ്ങനെ വാഗ്ദാനങ്ങൾ പലതായിരിക്കും. പെട്ടെന്ന് പണം സമ്പാദിക്കാമെന്നു കരുതി ടെലിഗ്രാം, വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ ഇത്തരം തട്ടിപ്പുകളിൽ വീഴാതെ സൂക്ഷിക്കുക' - കേരള പൊലീസ് ഫെയ്സ്ബുക്കിൽ കുറിച്ചു
കുറിപ്പ്:
പത്ത് വച്ചാൽ നൂറ്, നൂറ് വച്ചാൽ ആയിരം, ആയിരം വച്ചാൽ പതിനായിരം
അങ്ങനെ വാഗ്ദാനങ്ങൾ പലതായിരിക്കും. പെട്ടെന്ന് പണം സമ്പാദിക്കാമെന്നു കരുതി ടെലിഗ്രാം, വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ ഇത്തരം തട്ടിപ്പുകളിൽ വീഴാതെ സൂക്ഷിക്കുക.
സാമ്പത്തികത്തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികൾ എത്രയും വേഗം 1930 എന്ന നമ്പറിൽ പോലീസിനെ അറിയിക്കുക. പണം നഷ്ടമായി ആദ്യത്തെ ഒരു മണിക്കൂറിൽ തന്നെ പരാതി നൽകിയാൽ പണം തിരിച്ചുലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.