​ഗുരുവായൂരപ്പന് 869.20 കിലോഗ്രാം സ്വർണനിക്ഷേപം: കഴിഞ്ഞ വർഷം പലിശയായി ലഭിച്ചത് 7.03 കോടി, വിവരാവകാശ റിപ്പോർട്ട്,

കൊച്ചി: ഗുരുവായൂര്‍ ദേവസ്വത്തിന്റെ പേരിലുള്ള സ്വർണ നിക്ഷേപ പദ്ധതികളുടെ കണക്കുകൾ പുറത്ത്. നാല് നിക്ഷേപ പദ്ധതികളിലായി 869.20 കിലോഗ്രാം സ്വർണമാണ് ​ഗുരുവായൂരപ്പന്റെ പേരിലുള്ളത്.

കഴിഞ്ഞ സാമ്പത്തികവര്‍ഷം ദേവസ്വത്തിന് 7.03 കോടി രൂപ പലിശയായും ലഭിച്ചതായും വിവരാവകാശ രേഖയിൽ പറയുന്നു.

അതിനുമുന്‍പുള്ള വര്‍ഷങ്ങളില്‍ 6.53 കോടി രൂപ വീതമാണ് ​ഗുരുവായൂർ ദേവസ്വത്തിലേക്ക് പലിശയായി ലഭിച്ചത്.എസ്ബിഐയുടെ ബുള്ള്യന്‍ ബ്രാഞ്ചിലാണ് ദേവസ്വത്തിന്റെ സ്വര്‍ണനിക്ഷേപമുള്ളത്. 

2019 മാര്‍ച്ച്, ജൂണ്‍ മാസങ്ങളിലും 2020 ജനുവരി 26-നും 2023 നവംബര്‍ 21-നുമാണ് ഈ നിക്ഷേപങ്ങള്‍ നടത്തിയത്. വിവരാവകാശപ്രവര്‍ത്തകനായ എം കെ ഹരിദാസിന്റെ ചോദ്യത്തിനാണ് ​ഗുരുവായൂർ ദേവസ്വം ബോർഡ് മറുപടി നൽകിയത്.

സ്വർണ നിക്ഷേപം കൂടാതെ നിത്യോപയോഗത്തിനുള്‍പ്പെടെ നിലവില്‍ 141.63 കിലോഗ്രാം സ്വര്‍ണം ദേവസ്വത്തിന്റെ പക്കലുണ്ട്. ഇതിനുപുറമെ കല്ലടക്കമുള്ള 73.93 കിലോഗ്രാം സ്വര്‍ണവും സൂക്ഷിച്ചിട്ടുണ്ട്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു നൂറ്റാണ്ടിനെ ആവേശം കൊള്ളിച്ച മുദ്രാവാക്യം ഇനിയില്ല

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !