തിരുവനന്തപുരം: എൻഎച്ച്‌എ അഭിഭാഷക പാനല്‍ രാഷ്ട്രീയ നിയമനമല്ലെന്ന് ചാണ്ടി ഉമ്മൻ എംഎല്‍എ. പട്ടികയില്‍ സിപിഐഎമ്മുകാരുമുണ്ടെന്നും യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നിയമനമെന്നും അദ്ദേഹം പറഞ്ഞു.അഭിഭാഷക പാനല്‍ വിവാദത്തില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
തൻ്റെ ഫേമിൻ്റെ പേരിലാണ് അപേക്ഷ നല്‍കിയത്. ആലപ്പുഴ ജില്ലയുടെ പാനലിലാണ് തന്നെ ഉള്‍പ്പെടുത്തിയത്. എൻഎച്ച്‌എയുടെ ഒരു കേസില്‍ പോലും ആയിട്ടില്ല. എൻഎച്ച്‌എ ഒരു കേരള രാഷ്ട്രീയ പാർട്ടിയുടെ സ്ഥാപനമല്ല.തന്നെ ഇപ്പോള്‍ എൻഎച്ച്‌എ അഭിഭാഷക പാനലില്‍ നിന്നും പുറത്താക്കിയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. നാഷണല്‍ ഹൈവേ അതോറിറ്റി വിഭാഗത്തിലാണ് കേന്ദ്ര സർക്കാർ അഭിഭാഷക പാനലില്‍ ചാണ്ടി ഉമ്മന്റെ പേരുണ്ടായിരുന്നത്. താൻ പാനലില്‍ ഉണ്ടായിരുന്നുവെന്നും പുതുക്കി ഇറക്കിയപ്പോള്‍ തെറ്റിയതാകാമെന്നുമാണ് മുൻപ് ചാണ്ടി ഉമ്മൻ പ്രതികരിച്ചത്.
63 അംഗ പാനലില്‍ പത്തൊമ്പതാമനായിട്ടാണ് ചാണ്ടി ഉമ്മൻ എംഎല്‍എയുടെ പേരുള്ളത്. എൻഡിഎ ഭരിക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാവിന്റെ പേര് എങ്ങനെ പട്ടികയില്‍ ഉള്‍പ്പെട്ടു എന്ന ചോദ്യം ശക്തമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.