നാമക്കല്‍ : ഗര്‍ഭച്ഛിദ്രത്തിന് ഗുളിക കഴിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിനി മരിച്ചു, കാമുകന് അറസ്റ്റില്‍. മല്ലസമുദ്രം ഗവണ്മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ 12-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. കാമുകന് അരവിന്ദാണ് അറസ്റ്റിലായത്. ഗര്‍ഭച്ഛിദ്രത്തിന് കാമുകന് വാങ്ങി നല്കിയ ഗുളിക കഴിച്ചാണ് വിദ്യാര്‍ത്ഥിനി മരിച്ചത് .
നാമക്കല്‍ ജില്ലയിലെ തിരുച്ചെങ്കോടിനടുത്ത് എലച്ചിപാളയത്താണ് സംഭവം. സ്കൂളിന് സമീപത്തെ മൊബൈല്‍ ഷോപ്പിലെ ജോലിക്കാരനായ അരവിന്ദുമായി പ്രണയത്തിലായിരുന്നു പെണ്‍കുട്ടി. ഇരുവരും ഒരുമിച്ച് പല സ്ഥലങ്ങളിലും യാത്ര ചെയ്തിരുന്നു . ഇതിനിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാര്‍ത്ഥിനി കാമുകനൊപ്പം ഡോക്ടറെ കാണാനെത്തിയപ്പോഴാണ് ഗര്‍ഭിണിയാണെന്നറിയുന്നത്.
തുടര്‍ന്ന് മെഡിക്കല്‍ ഷോപ്പില്‍ നിന്ന് അരവിന്ദ് പെണ്‍കുട്ടിയ്ക്ക് ഗര്‍ഭച്ഛിദ്രത്തിന് ഗുളിക വാങ്ങി നല്കി . ഇത് കഴിച്ച പെണ്‍കുട്ടിയ്ക്ക് അമിത രക്തസ്രാവമുണ്ടായി. ആശങ്കയിലായ വീട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി കഴിഞ്ഞ ദിവസം രാത്രിയിലാണ് മരിച്ചത്.മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.