തിരുവനന്തപുരം: വിതുരയില്‍ പിടിച്ച പാമ്പിനെ തുറന്നുവിടുന്നതിനിടെ കടിയേറ്റ് യുവാവ് മരിച്ചു. വിതുര പൊന്മുടിയില്‍ വച്ചാണ് സംഭവം നടന്നത്.
മൂർഖന്റെ കടിയേറ്റ വനം വകുപ്പ് സർപ്പ ലൈസൻസ്ഡ് വൊളൻറിയർ പ്രശാന്ത് (39) ചികിത്സയില്‍ കഴിയവേ മെഡിക്കല്‍ കോളേജാശുപത്രിയില്‍ വച്ച് മരിച്ചത്. കരമന വാഴവിള സ്വദേശിയാണ്.കഴിഞ്ഞ ഞായറാഴ്ച ആണ് സംഭവം നടന്നത്. ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു ഷിബുവിന് പാമ്പിന്റെ കടിയേല്‍ക്കുന്നത്.
ഷിബുവും സഹപ്രവർത്തകനായ ബിജുവും പലയിടത്തുനിന്നായി പിടിച്ച അണലിയും മൂർഖനും ഉള്‍പ്പെടെയുള്ള പാമ്പുകളുമായി പരുത്തിപ്പള്ളി റെയ്ഞ്ച് ആർ.ആർ.ടീമിനൊപ്പം പൊന്മുടിയില്‍ എത്തുകയായിരിന്നു.
പാമ്പിനെ തുറന്നുവിടാനായി ബാഗ് തുറന്നപ്പോഴാണ് ഷിബുവിന് കൈയ്യില്‍ മൂർഖൻ കടിച്ചത്. സഹപ്രവർത്തകർ വിതുര താലൂക്കാശുപത്രിയില്‍ എത്തിച്ച് ആൻറിവെനം നല്‍കിയെങ്കിലും യുവാവിന്റെ നില വഷളായി.
മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ എത്തിച്ച ഷിബു വെന്റിലേറ്ററിലായിരുന്നു. ഒടുവില്‍ ചൊവ്വാഴ്ച രാത്രിയോടെ ഹൃദയാഘാതം മൂലം മരണം സംഭവിക്കുകയായിരുന്നു .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.