പുതിയ തട്ടിപ്പ്: ഓര്‍ഡര്‍ ചെയ്യാത്ത സാധനങ്ങള്‍ വീട്ടിലെത്തും, വന്‍തുക ഈടാക്കും, മുന്നറിയിപ്പ്,

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഷോപ്പിങ് പ്ലാറ്റ്ഫോമായ ആമസോണിന്റെ പേരില്‍ പുതിയ തട്ടിപ്പുകള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

ഓര്‍ഡര്‍ ചെയ്യാത്ത സാധനങ്ങള്‍ ഉപഭോക്താക്കളുടെ പേരില്‍ അയച്ച് പണം തട്ടുന്നതാണ് തട്ടിപ്പുകാരുടെ രീതി. സാധനങ്ങള്‍ ഡെലിവറി ചെയ്യുന്ന സമയത്ത് പണം നല്‍കണമെന്ന് ആവശ്യപ്പെടും.

ഉപയോക്താക്കള്‍, മറ്റാരെങ്കിലും സാധനങ്ങള്‍ അയച്ചിട്ടുണ്ടാകുമെന്ന് വിശ്വസിച്ച് പണം നല്‍കും. എന്നാല്‍ പാഴ്‌സലുകള്‍ തുറന്നാല്‍ ലഭിക്കുന്നത് കുറഞ്ഞ മൂല്യമുള്ള വസ്തുക്കളാകും. ഇവയ്ക്ക് വന്‍തുകയായിരിക്കും ഇടാക്കുക. നോയിഡയിലെ സെക്ടര്‍ 82, ഉദ്യോഗ് വിഹാര്‍ സൊസൈറ്റിയില്‍ അടുത്തിടെ സമാനമായ തട്ടിപ്പ് നടന്നിരുന്നു.

ആമസോണില്‍ നിന്ന് ഒരു പാഴ്‌സല്‍ ഉണ്ടെന്ന് പറഞ്ഞ് ഡെലിവറി ബോയ് പണം തട്ടിച്ച് മടങ്ങുകയായിരുന്നു. സംഭവത്തില്‍ ആമസോണിന്റെ ഉപഭോക്തൃ സേവനവുമായി ബന്ധപ്പെട്ടപ്പോള്‍ സാധനം അയച്ച ആളുടെ വിശദാംശങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.

ആമസോണുമായി ബന്ധപ്പെട്ടപ്പോള്‍ കഴിഞ്ഞ ദിവസത്തെ പാഴ്സലിന്റെ ബാര്‍ കോഡ് വഴിയാണ് തട്ടിപ്പ് നടന്നതെന്നു സ്ഥിരീകരിച്ചു. സംഭവത്തില്‍ ഉപയോക്താവിന്റെ കുടുംബം യുപിയിലെ സൈബര്‍ ക്രൈം ഹെല്‍പ്പ്ലൈനില്‍ പരാതി നല്‍കിയിട്ടുണ്ട്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !