തിരുവനന്തപുരം: പ്രണബ് ജ്യോതിനാഥിനെ സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറായി നിയമിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമനത്തിന് അംഗീകാരം നൽകി.
സിഇഒ തസ്തിക മാസങ്ങളായി ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നിയമനം.ഉപതിരഞ്ഞെടുപ്പുകൾ നടക്കുമ്പോൾ സിഇഒയുടെ തസ്തിക ഒഴിഞ്ഞു കിടക്കുന്നത് ഭരണപരമായ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു. മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ കേന്ദ്ര ഡെപ്യൂട്ടിഷനിലേക്ക് പോയ ശേഷം സിഇഒ തസ്തികയില്‍ നിയമനം നല്‍കിയിരുന്നില്ല.
നേരത്തെ രണ്ടു തവണ സംസ്ഥാന സര്‍ക്കാര്‍ പട്ടിക കേന്ദ്രത്തിലേയ്ക്ക് അയച്ചിരുന്നെങ്കിലും തിരിച്ചയക്കുകയായിരുന്നു. 2005 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ പ്രണബ് കൊല്ലം മുൻ കലക്ടറാണ്. കായിക വകുപ്പ് സെക്രട്ടറിയായിരിക്കെയാണ് പുതിയ നിയമനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.