തൃശൂർ: തൃശൂരില്‍ വീട്ടിലെ അറ്റകുറ്റ പണികള്‍ക്കായി ലോറിയില്‍ കൊണ്ട് വന്ന കല്ലിറക്കുന്നതിനിടയില്‍ നാടകീയ സംഭവങ്ങള്‍.
ലോറി കല്ല് ഇറക്കുന്നതിനായി വീട്ട്മുറ്റത്തേക്ക് എത്തിയപ്പോള്‍ നോക്കുകൂലി ആവശ്യപ്പെട്ട് കുറച്ച് യൂണിയൻ തൊഴിലാളികള്‍ എത്തിയതാണ് സംഭവം. ഇവർ വരുന്നത് കണ്ടതും ആ വീട്ടിലെ ദമ്പ തികള്‍ തന്നെ സ്വന്തമായി കല്ലുകള്‍ ചുമന്നിറക്കി.ഇത് കണ്ടതും അന്തം വിട്ട തൊഴിലാളികള്‍ വന്ന കാര്യം തന്നെ മറന്നുപോയി. ഒടുവില്‍ വീട്ടമ്മ കല്ല് ഇറക്കി തീരുന്നതുവരെ അവിടെ നോക്കുകുത്തിയായി തൊഴിലാളികള്‍ തമ്പ് അടിച്ചു. സംഭവം കണ്ടുനിന്ന നാട്ടുകാർ വരെ ചിരിച്ചുപോയി. നിർത്തി അപമാനിക്കുവന്നെ എന്ന് ചിലർ പറഞ്ഞു. ദമ്പതികളുടെ പ്രവർത്തിയില്‍ നാട്ടുകാർ അഭിനന്ദിക്കുകയും ചെയ്തു.
അതേസമയം, തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഡിയത്തില്‍ കൊണ്ടുവന്ന സാധനങ്ങള്‍ ലോറിയില്‍ നിന്നും ഇറക്കാതെ കരാറുകാരൻനിന്നും 15,000 രൂപ നോക്കു കൂലി വാങ്ങിയ സംഭവത്തില്‍ കരാറുകാരൻ മന്ത്രി വി.ശിവൻകുട്ടിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തൊഴില്‍ വകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി അന്വേഷണം നടത്തി.
ശേഷം തൊഴിലാളികള്‍ നോക്കൂകൂലി വാങ്ങിയെന്ന് വ്യക്തമാതോടെയാണ് നടപടിക്ക് മന്ത്രി നിർദ്ദേശം നല്‍കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.