മുന്നറിയിപ്പ് അവഗണിച്ച് മാലിന്യ നിക്ഷേപം: ഒടുവിൽ കൈയ്യോടെ പൊക്കി: അരലക്ഷം രൂപ പിഴ,

തൃരൂർ: പൊതുസ്ഥലത്ത് മാലിന്യം തള്ളരുതെന്നും പിടിച്ചാല്‍ പിഴയീടാക്കുമെന്നും തദ്ദേശ സ്ഥാപനങ്ങളും സർക്കാറും കാലങ്ങളായി മുന്നറിയിപ്പ് നല്‍കുന്നതാണ്.എന്നാല്‍, പലരും അത് ഗൗനിക്കാറില്ല.

തെളിവില്ലാത്തതിനാല്‍ നടപടിയും ഉണ്ടാകാറില്ല. എന്നാല്‍, ദേശീയപാതക്കരികില്‍ അരൂർ ഗ്രാമപഞ്ചായത്ത് ഓഫിസിന്റെ തെക്കുഭാഗത്ത് പ്രവർത്തനരഹിതമായ പൊലീസ് എയ്ഡ് പോസ്റ്റിന്റെ സമീപം മാലിന്യം തള്ളിയയാള്‍ക്ക് ഇത്തവണ പണി കിട്ടി. 

ഇവിടെ മാലിന്യം തള്ളുന്നത് പതിവായ വിവരം കഴിഞ്ഞദിവസം വാർത്തയായിരുന്നു. മാസങ്ങളായി കുന്നുകൂടി കിടക്കുന്ന മാലിന്യം നീക്കാത്തതിനെ തുടർന്ന് പിന്നെയും മാലിന്യം തള്ളുന്ന കാര്യവും വാർത്തയില്‍ സൂചിപ്പിച്ചിരുന്നു. 

ഇതിനുപിന്നാലെ ചൊവ്വാഴ്ച രാവിലെ ഹരിത കർമ്മ സേന പ്രവർത്തകർ ഇവിടെ കൂട്ടിയിട്ട മാലിന്യചാക്കുകളില്‍ പരിശോധന നടത്തി. കിറ്റുകളില്‍ കണ്ടെത്തിയ വിലാസം ശേഖരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ മാലിന്യം തള്ളിയയാളെ കണ്ടെത്തി പഞ്ചായത്ത് സെക്രട്ടറി പിഴയകടക്കാൻ നോട്ടീസ് നല്‍കി. 

അരൂർ പതിനേഴാം വാർഡില്‍ കാളിയാർ മഠം ഉടമ ബിനീഷിന്റെ സ്ഥാപനത്തില്‍നിന്നാണ് മാലിന്യം തള്ളിയത്. അമ്പതിനായിരം രൂപ അഞ്ചുദിവസത്തിനകം പിഴ അടയ്ക്കാനാണ് ഉത്തരവ്. കൂടാതെ മാലിന്യം തള്ളിയ സ്ഥലം ശുചീകരിക്കുന്നതിനും നിർദേശം നല്‍കി. 

മാതൃകാപരമായ ശിക്ഷ നല്‍കാത്തതിനാലാണ് ആളൊഴിഞ്ഞ സ്ഥലം മാലിന്യം തള്ളല്‍ കേന്ദ്രമായി മാറിയതെന്ന് വിമർശനം ഉയർന്നിരുന്നു. ഇവിടെ നിന്ന് മാലിന്യം നീക്കാൻ അരൂർ ഗ്രാമപഞ്ചായത്ത് നിരവധി തവണ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചിട്ടുണ്ട്. വീണ്ടും മാലിന്യം കുമിഞ്ഞു കൂടുകയായിരുന്നു.

കെല്‍ട്രോണ്‍ കവലയ്ക്ക് തെക്കുവശം ദേശീയപാതയിലെ മാലിന്യക്കൂമ്പാരം നീക്കം ചെയ്യാനും പഞ്ചായത്ത് നടപടി ആരംഭിച്ചു. ഇവിടെ നിരീക്ഷണ കാമറ സ്ഥാപിച്ചില്ലെങ്കില്‍ ഇനിയും മാലിന്യം തള്ളാൻ സാധ്യതയുണ്ടെന്ന് പരിസരവാസികള്‍ പറയുന്നു. മേഖലയില്‍ അടിയന്തരമായി നിരീക്ഷണ കാമറകള്‍ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

ബിജെപിയ്ക്ക് വീണ്ടും തലവേദന സൃഷ്ട്ടിച്ചു മൂന്താതറ; സന്ദീപ് വാരിയർ CPM ലേയ്ക്ക് !!!

മാപ്പു കൊടുക്കില്ല ആ മനസ്സുകൾ: കണ്ണീരോടെ പ്രിയതമ | NAVEEN BABU | നവീൻ ബാബുവിന് വിട ചൊല്ലി നാട്

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !