തൃശൂർ: ചാവക്കാട് പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ മോഷണം. ക്ഷേത്രത്തിലെ അലമാര കുത്തിപ്പൊളിച്ചാണ് തിരുവാഭരണങ്ങള്‍ അടക്കം കവർന്നത്.
കിരീടം, മാല, താലി, സ്വർണവേല്‍ ഉള്‍പ്പെടെ ആറ് പവൻ സ്വർണം നഷ്ടമായി. കൂടാതെ വെള്ളിയും പണവും കാണാതായിട്ടുണ്ട്.ഇന്ന് രാവിലെ ക്ഷേത്രം കഴകക്കാരനായ സുരേഷാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്. തുടർന്ന് ക്ഷേത്രഭാരവാഹികള്‍ വിവരം പൊലീസില്‍ അറിയിച്ചു. ക്ഷേത്ര ഓഫീസിന്റെ പൂട്ട് തല്ലിപ്പൊട്ടിച്ചാണ് മോഷ്ടാവ് അകത്ത് കയറിയത്.
ചാവക്കാട് പൊലീസ് ക്ഷേത്രത്തിലെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദ്ധർ സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധന നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.