ചെന്നൈ: നവജാതശിശുവിന്റെ പൊക്കിള്‍ക്കൊടി മുറിക്കുകയും വീഡിയോ ദൃശ്യങ്ങള്‍ യൂട്യൂബ് ചാനലിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ മാപ്പ് പറഞ്ഞ് തമിഴ് യൂട്യൂബർ ഇർഫാൻ.
ദുരുദ്ദേശ്യത്തോടെ ചെയ്ത പ്രവൃത്തിയല്ലെന്നും സംസ്ഥാനത്തെ മെഡിക്കല്‍ നിയമങ്ങളെ താൻ ബഹുമാനിക്കുന്നുണ്ടെന്നും സഹായി വഴി ആരോഗ്യവകുപ്പിന് നല്കിയ വിശദീകരണക്കത്തില്‍ ഇർഫാൻ വ്യക്തമാക്കി.ഭാര്യ പ്രസവിച്ച ശേഷമുള്ള ദൃശ്യങ്ങളും കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി ഡോക്ടർമാരുടെ സമ്മതത്തോടെ മുറിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ഇർഫാൻ തന്റെ വിഡിയോ ചാനലിലൂടെ പുറത്തുവിട്ടതാണ് ഇർഫാനെ പുതിയ വിവാദത്തിലാക്കിയത്.
പ്രസവത്തിനായി ഇർഫാന്റെ ഭാര്യ വീട്ടില്‍ നിന്ന് പുറപ്പെടുന്നത് മുതല്‍ സ്വകാര്യ ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററില്‍ കുഞ്ഞ് ജനിക്കുന്നത് വരെയുള്ള സംഭവങ്ങള്‍ 16 മിനിറ്റുള്ള വീഡിയോയായി യൂട്യൂബില്‍ പങ്കുവച്ചിരുന്നു.
ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ തമിഴ്നാട് ആരോഗ്യവകുപ്പ് ആശുപത്രി അധികൃതരോട് വിവരങ്ങള്‍ തേടി. നടപടിയെടുക്കുമെന്നും അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാപ്പ് പറഞ്ഞ് തടിയൂരാനുള്ള ഇർഫാന്റെ ശ്രമം.
നേരത്തെ ദുബായില്‍ വച്ച് ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയം നടത്തി യൂട്യൂബിലൂടെ പരസ്യമാക്കിയ സംഭവത്തിലും ഇർഫാൻ വിവാദത്തിലായിരുന്നു. അന്നും മാപ്പപേക്ഷ നടത്തി വീഡിയോ നീക്കം ചെയ്ത് തടിയൂരുകയായിരുന്നു. 45 ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള തമിഴ്നാട്ടുകാരനായ യൂട്യൂബറാണ് ഇർഫാൻ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.