തെലങ്കാന: ഒരിയ്‌ക്കലും വേർപിരിയരുതെന്ന് ഈശ്വരൻ അനുഗ്രഹിച്ച് ഭൂമിയിലേയ്‌ക്ക് അയക്കുന്നവരാണ് സയാമീസ് ഇരട്ടകള്‍ എന്നാണ് വിശ്വാസം .
ചിലരെ വൈദ്യശാസ്ത്രം വഴി വേർപെടുത്താറുണ്ട് . എന്നാല്‍ ചിലരുടെ കാര്യത്തില്‍ വൈദ്യശാസ്ത്രം പരാജയപ്പെടാറുമുണ്ട്.തെലങ്കാനയിലുമുണ്ട് ഇത്തരത്തില്‍ ഈശ്വരൻ അനുഗ്രഹിച്ചയച്ച സയാമീസ് ഇരട്ടകള്‍ , വീണയും , വാണിയും . കഴിഞ്ഞ ദിവസമാണ് ഇരുവരും 21 -)0 പിറന്നാള്‍ ആഘോഷിച്ചത് .
മഹബൂബാബാദ് ജില്ലയിലെ ദിലത്പള്ളി ബിരിഷെട്ടിഗുഡെം ,ഗ്രാമത്തിലെ മരഗാനി മുരളിക്കും നാഗലക്ഷ്മിക്കും നാല് പെണ്‍മക്കളാണുള്ളത്. മൂത്ത മകള്‍ ബിന്ദു. രണ്ടാമത്തെ കുഞ്ഞുങ്ങളായണ് വീണ-വാണിമാരുടെ ജനനം. അവിഭക്ത 2003 ഒക്‌ടോബർ 16ന് സൂര്യപേട്ട നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് വീണ-വാണിമാർ ജനിച്ചത്.
ജനനസമയത്ത് ഇരുവരുടെയും തലകള്‍ ഒട്ടിച്ചേർന്ന നിലയിലായിരുന്നു . ജനനം മുതല്‍ ഡോക്ടർമാർ ഇരുവരെയും വേർപെടുത്താൻ ശ്രമിച്ചു. 2006ല്‍ വീണ-വാണിയെ ഹൈദരാബാദിലെ നിലോഫർ ആശുപത്രിയിലേക്ക് മാറ്റി.
ഇരുവരെയും വേർപെടുത്താൻ മുംബൈയിലെ ബ്രീച്ച്‌കണ്ടി ആശുപത്രിയിലേക്കും കൊണ്ടുപോയി. 3 മാസത്തോളം അവിടെ കിടത്തി.. ഓപ്പറേഷൻ നടത്താനുള്ള എല്ലാവിധ പരിശോധനകളും നടത്തി. എന്നാല്‍ അത് ഇരുവരുടെയും ജീവനെ തന്നെ ആപത്തിലാക്കുമെന്നതിനാല്‍ ആ ശ്രമവും ഉപേക്ഷിച്ചു.
ജനനം മുതല്‍ 13 വർഷം ഹൈദരാബാദിലെ നിലോഫർ ആശുപത്രിയിലായിരുന്നു. ജന്മദിനമായാലും മറ്റേതെങ്കിലും പരിപാടിയായാലും ആശുപത്രിയിലായിരുന്നു ആഘോഷം . ഡോക്ടർമാരും ജീവനക്കാരും അതിഥികളാകും.
പതിമൂന്ന് വർഷത്തിന് ശേഷം വീണവാണിയെ നിലോഫറില്‍ നിന്ന് യൂസഫ്ഗുഡ സ്റ്റേറ്റ് ഹോമിലേക്ക് മാറ്റി. നിലവില്‍, ഇരുവരും അവസാന വർഷ ബിരുദ വിദ്യാർത്ഥികളാണ്. ചാർട്ടഡ് അക്കൗണ്ടൻ്റ് ആകുക എന്നതാണ് ഇരുവരുടെയും സ്വപ്നം .
കാണുന്നവർ ഇവരെ നോക്കി സഹതപിക്കുമ്പോഴും ഇവർ ഹാപ്പിയാണ് . മറ്റാർക്കും നല്‍കാത്ത സമ്മാനമാണ് ദൈവം തങ്ങള്‍ക്ക് നല്‍കിയതെന്നാണ് ഇവർ പറയുന്നത് . ' ജീവിതകാലം മുഴുവൻ ഒരുമിച്ചു ജീവിക്കാൻ ഭഗവാൻ അവസരം തന്നു . ഞങ്ങള്‍ തമ്മില്‍ അത്ര ഇഷ്ടമാണെന്നാണ് ഇവർ പറയുന്നത്.
എന്നാല്‍ ഇവരുടെ മാതാപിതാക്കള്‍ക്ക് ഇവർ എന്നും വേദനയാണ്. തങ്ങളുടെ കുട്ടികള്‍ക്ക് ഓപ്പറേഷൻ നടത്തി ഇരുവരെയും വേർപെടുത്തി മോചിപ്പിക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.