റബ്ബർ ബോർഡ്‌ & കർഷക പങ്കാളിത്തം ഉള്ള കമ്പനികൾ റബ്ബർ കയറ്റുമതി ചെയ്യാൻ തയ്യാറാകണം: . നാഷണൽ ഫെഡറേഷൻ ഓഫ് റബ്ബർ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റീസ് ( NFRPS).

കോട്ടയം :ഇന്ത്യയിൽ റബ്ബറിന് വില കുറയുകയും എന്നാൽ അന്താരാഷ്ട്ര വിപണിയിൽ റബ്ബറിന്റെ വില ഉയർന്നു നിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കർഷകരിൽ നിന്ന് റബ്ബർ ഏറ്റെടുത്ത് കയറ്റുമതിചെയ്യാൻ  റബ്ബർ ബോർഡ്‌  റബ്ബർ കർഷക പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന  കമ്പനികൾ റബ്ബർ കയറ്റുമതി  ചെയ്യാൻ  തയ്യാറാകണം എന്ന് എൻ ഫ് ആർ പി സ് ദേശീയ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.

ഇക്കാര്യത്തിൽ വേണ്ട ഇടപെടലുകൾ റബ്ബർ ബോർഡ്‌ ഭാഗത്ത്‌ നിന്ന് ഉണ്ടാകണം. ഇന്ത്യയിൽ റബ്ബർ വില ഉയരാനും അതുവഴി റബ്ബർ കർഷകർക്ക് മാന്യമായ വില ലഭിക്കുകയും ചെയ്യുന്ന ഒരു സാഹചര്യം ഇപ്രകാരമുള്ള റബ്ബർ കയറ്റുമതിയിലൂയിടെ സാധിക്കുമെന്നതിനാൽ കർഷകരിൽ നിന്നും റബ്ബർ സംബരിക്കാൻ റബ്ബർ ബോർഡ്‌ കമ്പനികൾ തയ്യാറാകണം  എന്ന് എൻ ഫ് ആർ പി സ്  ആവശ്യപ്പെട്ടു.

 അന്താരാഷ്ട്ര വിപണിയിൽ റബർ വിലയിൽ  വർദ്ധനവ്  ഉണ്ടായിട്ടും അതിന്റെ ഗുണങ്ങൾ രാജ്യത്തെ റബ്ബർ കർഷകർക്ക്  ലഭിക്കാതിരിക്കാൻ  ടയർ ലോബികൾ   വൻതോതിൽ റബ്ബർ ഇറക്കുമതി നടത്തുകയും ലോക്കൽ മാർക്കറ്റിൽ നിന്ന് വിട്ട്  നിന്ന് റബ്ബർ വില തകർക്കുന്ന  നീക്കങ്ങൾ   അവസാനിപ്പിക്കാൻ റബ്ബർ ബോർഡ്‌ തയ്യാറാകണം.

ഇപ്പോൾ  അന്താരാഷ്ട്ര വിപണിയിൽ റബ്ബറിനുള്ള   ഡിമാൻഡ് ഗുണം രാജ്യത്തെ കർഷകർക്കും ലഭ്യമാക്കണം. 

കഴിഞ്ഞ മാസം റബ്ബർ വില 250 രൂപ വരെ വന്നിരുന്നു. ഇപ്പോൾ അത് 192 രൂപയായി കുറഞ്ഞു.  ബാങ്കോക് റബ്ബർ വില 266.42 രൂപയും.                ഈ അവസ്ഥയിൽ  കർഷകരെ സഹായിക്കാൻ  റബ്ബർ ബോർഡ്‌ കർഷക പങ്കാളിത്തത്തോടെ ആരംഭിച്ച കമ്പനികൾ റബ്ബർ കയറ്റുമതി  ചെയ്യാൻ തയ്യാറാകണം.

അതുപോലെ തന്നെ റബ്ബര്‍ കയറ്റുമതിക്കുള്ള    റബ്ബർ ബോർഡ്‌ സഹായപദ്ധതി മാര്‍ച്ച് 15-ന് പ്രഖ്യാപിച്ച പദ്ധതിപ്രകാരം ഒരു കിലോഗ്രാം ഷീറ്റ് കയറ്റുമതി ചെയ്യുന്നതിന്  അഞ്ചുരൂപയാണ് ഏജന്‍സികള്‍ക്ക് ബോര്‍ഡ് സഹായം വാഗ്ദാനം ചെയ്തിരുന്നത്.

40 ടണ്‍ വരെ കയറ്റുമതിചെയ്യുന്നവര്‍ക്ക് പരമാവധി രണ്ട് ലക്ഷം രൂപ വരെയും കിട്ടുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ കയറ്റുമതി ദീര്‍ഘനാളായി ഇല്ലാതിരുന്നതിനാല്‍ വിദേശ ഏജന്‍സികളെ കണ്ടെത്താനോ ചരക്ക് ശേഖരിക്കാനോ കയറ്റുമതി ലൈസന്‍സികള്‍ താത്പര്യം കാട്ടിയില്ല. 

ജൂണ്‍ 30-ന് പദ്ധതിയുടെ കാലാവധി തീരുകയും ചെയ്തു.     ഇപ്പോൾ വിദേശ വിപണിയിൽ ഉള്ള അനുകൂല സാഹചര്യം മുതലാക്കാൻ  ഇനിയെങ്കിലും  റബ്ബർ ബോർഡ്‌ തയ്യാർ ആകണം.

2021 ൽ കേന്ദ്ര ഗവണ്മെന്റ്    റബ്ബർ ഇറക്കുമതിക്ക് ഉള്ള നിയന്ത്രണം പിൻവലിച്ചിരുന്നു. പകരം  ഇറക്കുമതി ചെയ്യുന്ന റബ്ബറിന് ബ്യുറോ ഓഫ്‌ ഇന്ത്യൻ സ്റ്റാൻഡേർഡ്  പ്രകാരമുള്ള ഗുണനിലവാരം പരിശോധിച്ച്‌   ഇറക്കുമതി ചെയ്യുന്ന  റബ്ബറിന്  നോ ഒബ്ജെക്ഷൻ  സർട്ടിഫിക്കേറ്റ് കൊടുക്കാൻ തീരുമാനിച്ചു.  

ഇങ്ങനെ  ഇറക്കുമതി ചെയുന്ന  റബ്ബർ സാബിൾ പരിശോധിച്ച്    ഒരു ഫീസും ഈടാക്കാതെ  നോ ഒബ്ജെക്ഷൻ  സർട്ടിഫിക്കേറ്റ്  കൊടുത്തിരുന്നത്.ഇനി നോ ഒബ്ജെക്ഷൻ  സർട്ടിഫിക്കേറ്റ്  കൊടുക്കുന്നതിന് റബ്ബർ ബോർഡ്‌ ഫീസ് ചുമത്താൻ എടുത്ത തീരുമാനം  നാഷണൽ ഫെഡറേഷൻ ഓഫ് റബ്ബർ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റി സ്വാഗതം ചെയ്തു.

യോഗത്തിൽ നാഷണൽ ഫെഡറേഷൻ ഓഫ് റബ്ബർ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റീസ് ( *എൻ എഫ് ആർ പി സ്* )ദേ​​ശീ​​യ  പ്രസിഡന്റ്‌ ജോ​​ർ​​ജ് ജോ​​സ​​ഫ് വാ​​ത​​പ്പ​​ള്ളി അധ്യക്ഷത വഹിച്ചു.  താഷ്‌കന്റ് പൈകട ,  ശ്രീ.പി. കെ കുര്യാക്കോസ് ശ്രീകണ്ടാപുരം, പ്രദീപ്‌ കുമാർ പി മാർത്താണ്ഡം, ഡോക്ടർ ജോ ജോസഫ് കോതമംഗലം,

ഡി  സദാനന്ദൻ ചക്കുവരക്കൽ കൊട്ടാരക്കര ,അഡ്വ സുനിൽ   സിറിയക്‌, രാജൻ ഫിലിപ്സ്  കർണാടക, ജോയി കുര്യൻ കോഴിക്കോട്,  ജോർജ്കുട്ടി  മങ്ങാട്ട്  കോതമംഗലം,  ഹരിദാസ് മണ്ണാർക്കാട്,  സി. എം. സെബാസ്റ്റ്യൻ ചാമക്കാലായിൽ കാഞ്ഞിരപ്പള്ളി, കെ. പി പി. നബ്യാർ എന്നിവർ പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

80 തോളം കുടുംബങ്ങളുടെ ജീവിത മാർഗമാണ് ഫാക്ടറി..പ്രതികരണ വുമായി ജനറൽ മാനേജർ സുബി മാത്യു, നീരാക്കൽ ലാറ്റക്സ്

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !