പൊലീസിന് രഹസ്യ വിവരം: കേരളത്തിലെ ആവശ്യക്കാരന് ഹാഷിഷ് ഓയില്‍ എത്തിക്കാൻ ശ്രമം കാത്തുനിന്ന് പൊലീസ്, മൂന്നംഗ സംഘം പിടിയില്‍,

ഗൂഡല്ലൂ‍ർ: കേരളത്തിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച മൂന്ന് പേർ തമിഴ്നാട്ടിലെ ഗൂഡല്ലൂർ പൊലീസിന്റെ പിടിയില്‍. പ്രതികളില്‍ നിന്ന് ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തു.

തേനി ജില്ലയിലെ ഗൂഡല്ലൂർ സ്വദേശികളായ നടരാജൻ, പ്രഭു, ലോവർ ക്യാമ്പ് സ്വദേശി കൃഷ്ണൻ എന്നിവരാണ് പിടിയിലായത്. 3 മുതല്‍ 5 ലക്ഷം രൂപ വരെ വിലമതിക്കുന്ന ഹാഷിഷ് ഓയിലാണ് പ്രതികളില്‍ നിന്നും പിടിച്ചെടുത്തെന്ന് പൊലീസ് അറിയിച്ചു. 

കമ്പത്തു നിന്നും കുമളിയിലേക്ക് ഹാഷിഷ് ഓയില്‍ കടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ വാഹന പരിശോധനക്കിടെയാണ് മൂവരും ഇരുചക്രവാഹനത്തില്‍ ഹാഷിഷുമായി എത്തിയത്. 

കുമളി വഴി കേരളത്തിലെ ആവശ്യക്കാരന് ഹാഷിഷ് എത്തിച്ചു കൊടുക്കാനായിരുന്നു പ്രതികളുടെ ശ്രമം. എന്നാല്‍ ഗൂഡല്ലൂർ-കുമളി ബൈപാസ് റോഡില്‍ കാത്തുനിന്ന പൊലീസ് സംഘം ലഹരിക്കടത്തുകാരെ പിടികൂടുകയായിരുന്നു.

പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. കേരളത്തിലെ ഇവരുടെ ഇടപാടുകാരെ സംബന്ധിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

അതേസമയം ലഹരി ഉപയോഗിക്കുന്നവർക്കിടയില്‍ കഞ്ചാവ് വാറ്റിയെടുത്ത് തയ്യാറാക്കുന്ന ഹാഷിഷ് ഓയിലിന് വൻ ഡിമാന്റാണ് ഉള്ളത്,

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !